കവളപ്പാറയില്‍ നിന്ന് ഒരു കുട്ടിയുടേത് അടക്കം മൂന്ന് മൃതദേഹം കൂടി കണ്ടെടുത്തു; 23 പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല

ഉരുള്‍പൊട്ടലുണ്ടായ പുത്തുമലയിലും കാണാതായവര്‍ക്കും വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്

മലപ്പുറം; ഉരുള്‍പൊട്ടലുണ്ടായ മലപ്പുറം കവളപ്പാറയില്‍ നിന്ന് ഒരു കുട്ടിയുടേതടക്കം മൂന്ന് മൃതദേഹങ്ങള്‍ കൂടി ഇന്ന് കണ്ടെടുത്തു. ഇതോട കവളപ്പാറ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 36 ആയി, 23 പേരെ ഇപ്പോഴും കണ്ടെത്താനുണ്ട്. എട്ടു വയസുകാരനായ കിഷോറിന്റേതാണ് കണ്ടെത്തിയ ഒരു മൃതദേഹം.

ഉരുള്‍പൊട്ടലുണ്ടായ പുത്തുമലയിലും കാണാതായവര്‍ക്കും വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. വയനാട് പുത്തുമലയില്‍ മണ്ണിടിച്ചിലില്‍ കാണാതായ ഏഴുപേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. അവര്‍ക്കു വേണ്ടിയുള്ള തെരച്ചിലാണ് നടക്കുന്നത്.

അതെസമയം പുത്തുമലയില്‍ തെരച്ചില്‍ നിര്‍ത്തുമെന്ന വാര്‍ത്ത വ്യാജമാണെന്ന് മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു. പുത്തുമലയില്‍ തെരച്ചില്‍ നിര്‍ത്തില്ല. ജിപിഎസ് സംവിധാനത്തിന്റെ സഹായത്തോടെ തെരച്ചില്‍ തുടരും. ബന്ധുക്കളുടെ താല്‍പര്യം കണക്കിലെടുത്താണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു.

മണ്ണിനടിയില്‍ നിരീക്ഷണം നടത്താന്‍ കഴിയുന്ന റഡാറിന്റെ സഹായത്തോടെയാകും തെരച്ചില്‍ നടത്തുന്നത്.
ആദ്യം കവളപ്പാറയിലും പിന്നീട് പുത്തുമലയിലും ഈ സംവിധാനം ഉപയോഗിക്കും.

Exit mobile version