ഈ വര്‍ഷത്തെ മഹര്‍ഷി ഭദ്രയാന്‍വ്യാസ് സമ്മാന്‍ പുരസ്‌കാരം മൂന്ന് മലയാളികള്‍ക്ക്

ന്യൂഡല്‍ഹി: 2019ലെ മഹര്‍ഷി ഭദ്രയാന്‍വ്യാസ് സമ്മാന്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. മൂന്ന് മലയാളികള്‍ ഉള്‍പ്പടെ 45 പേരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. ഭാഷയ്ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് ഡോ. സിപി അച്യുതനുണ്ണി, ഡോ. ആര്‍ആര്‍ രാജീവ്, സന്തോഷ് തോട്ടിങ്ങല്‍ എന്നിവരാണ് മലയാളത്തില്‍ നിന്ന് പുരസ്‌കാരം നേടിയത്.

സംസ്‌കൃതം, പേര്‍ഷ്യന്‍, അറബി, പാലി, പ്രാകൃത്, ശ്രേഷ്ഠഭാഷകളായ ഒഡിയ, കന്നഡ, തെലുങ്ക്, മലയാളം എന്നീ ഭാഷകളില്‍ ശ്രദ്ധേയമായ സംഭാവന നല്‍കിയ 45 പേര്‍ക്കാണ് ഇത്തവണ പുരസ്‌കാരം.

മലയാളം കമ്പ്യൂട്ടിങ്ങ് രംഗത്തിന് നല്‍കിയ സേവനങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഡോ. ആര്‍ആര്‍ രാജീവ്, സന്തോഷ് തോട്ടിങ്ങല്‍ എന്നിവര്‍ പുരസ്‌കാരത്തിന് അര്‍ഹരായത്.
അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌ക്കാരം.

Exit mobile version