തൃശൂര്‍ ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ നിയന്ത്രിത അവധി

ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളില്‍ നിന്നും ഇതുവരെ വെള്ളം ഇറങ്ങിയിട്ടില്ല

തൃശൂര്‍: തൃശ്ശൂര്‍ ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന എല്ലാ സ്‌കൂളുകള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. മറ്റ് സ്‌കൂളുകള്‍ക്ക് സാധാരണ ദിവസം പോലെ പ്രവര്‍ത്തിക്കും എന്നും കളക്ടര്‍ അറിയിച്ചു.

ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളില്‍ നിന്നും ഇതുവരെ വെള്ളം ഇറങ്ങിയിട്ടില്ല. പല വീടുകളും വെള്ളത്തിനടിയിലാണ്. ജില്ലയുടെ കിഴക്ക് പടിഞ്ഞാറന്‍ പ്രദേശങ്ങളായ മണലൂര്‍, ഏനമാക്കല്‍, പാലാഴി പ്രദേശങ്ങളെല്ലാം നാല് ദിവസത്തോളമായി വെള്ളത്തിനടിയിലാണ്.

അതെസമയം പീച്ചി ഡാമിന്റെ രണ്ട് ഷട്ടര്‍ ഉയര്‍ത്തി. ഡാമിലേക്കുള്ള നീരൊഴുക്ക് കൂടിയതോടെ മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് ഷട്ടര്‍ തുറന്നത്. ചെറിയ തോതില്‍ മാത്രമാണ് ജലം പുറത്തേക്ക് വിടുന്നതെന്നും ആശങ്ക വേണ്ടെന്നും കളക്ടര്‍ എസ് ഷാനവാസ് പറഞ്ഞു.

Exit mobile version