കവളപ്പാറ പുത്തുമല ദുരന്തം നടന്നിട്ട് ഒരാഴ്ച;ആരൊക്കെ ജീവനോടെ ഉണ്ടെന്നത് ഇന്നും വ്യക്തമല്ല, തെരച്ചില്‍ തുടരുന്നു

മലപ്പുറം; ഈ മഴക്കെടുതിയില്‍ ഏറ്റവും ദുരന്തം തീര്‍ത്ത വയനാട് പുത്തുമലയിലും മലപ്പുറം കവളപ്പാറയിലും ഉണ്ടായ ദുരന്തത്തിന് ഇന്നേക്ക് ഒരാഴ്ച തികഞ്ഞു. തീര്‍ത്തും ദുരന്ത ഭൂമിയായ മാറിയ വയനാട് പുത്തുമലയിലും മലപ്പുറം കവളപ്പാറയിലും മണ്ണിനടിയില്‍പ്പെട്ടവര്‍ക്കായുളള തെരച്ചില്‍ ഇപ്പോഴും തുടരുകയാണ്. കേരളത്തില്‍ താണ്ഡവമാടുന്ന പ്രളയത്തില്‍ ഇതുവരെ നിരവധി ജീവനുകളാണ് നഷ്ടപ്പെട്ടത്.

കഴിഞ്ഞ വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് കവളപ്പാറ മുത്തപ്പന്‍കുന്നിന്റെ മുകള്‍ഭാഗം വിണ്ട്കീറി കുത്തിയൊലിച്ച് ചളിയുടെ പുഴപോലെ താഴേക്ക് പതിച്ചത്. ചളിയും വെള്ളവും പകുതിവഴി പിന്നിട്ടപ്പോള്‍ രണ്ട് ദിശകളിലേക്കായി തിരിഞ്ഞു ,പിന്നീട് കൂടിച്ചേര്‍ന്ന് പരന്ന് ഒഴുകുകയായിരുന്നു. മലയില്‍ നിന്ന് വന്ന അതിശക്തമായ മണ്ണൊലിപ്പില്‍ 59 പേരാണ് ഉള്‍പ്പെട്ടത്. ഇതില്‍ 31 പേരെയാണ് ആകെ കണ്ടെത്താനായത്. ഇതിനിടെ പ്രദേശത്തെ പ്രതികൂല കാലാവസ്ഥ തെരച്ചിലിനെ സാരമായി ബാധിച്ചിരുന്നു.

അതിശക്തമായ മണ്ണിടിച്ചിലുണ്ടായ വയനാട് പുത്തുമലയില്‍ കാണാതായ ഏഴുപേര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. ബെല്‍ജിയം മെല്‍ നോയിസ് ഇനത്തില്‍പ്പെട്ട നായ്ക്കളെ എത്തിച്ചാണ് പുത്തുമലയില്‍ ഇന്ന് തെരച്ചില്‍ നടത്തുന്നത്. എറണാകുളത്തെ സ്വകാര്യ ഏജന്‍സിയാണ് നായ്ക്കളെ എത്തിച്ചത്. ദുരന്തം നടന്ന് ഒരാഴ്ചയാവുമ്പോഴും പുത്തുമലയില്‍ ഏഴ് പേര്‍ ഇനിയും മണ്ണിനടിയിലാണ്. തുടര്‍ച്ചയായ മൂന്നാം ദിവസത്തെ തെരച്ചിലിലും ഇവിടെ നിന്ന് ആരെയും കണ്ടത്താനായില്ല.

Exit mobile version