ശുചീകരണത്തിന് ഇറങ്ങി ഫുട്‌ബോള്‍ താരം അനസ് എടത്തൊടികയും, വീഡിയോ എടുക്കരുതെന്ന് അപേക്ഷ

മലപ്പുറം ജില്ലയിലെ വാഴക്കാട് വാലില്ലാപ്പുഴയിലാണ് അനസ് ശുചീകരണത്തിനിറങ്ങിയത്.

മലപ്പുറം: ദുരിതബാധിതര്‍ക്ക് സഹായവുമായി ഇന്ത്യന്‍ ഫുട്‌ബോള്‍ താരം അനസ് എടത്തൊടികയും രംഗത്ത്. ശുചീകരണത്ത പ്രവര്‍ത്തനത്തിനാണ് താരം ഇറങ്ങിയത്. എന്നാല്‍ ക്യാമറാ കണ്ണുകള്‍ക്ക് അനസ് പിടികൊടുത്തില്ല. ശുചീകരണ പ്രവര്‍ത്തനത്തിന് അവസാനം വരെ ഒപ്പം നിന്ന അനസ് ക്യാമറാ കണ്ണുകളില്‍ നിന്ന് ഒഴിഞ്ഞു മാറി പോവുകയായിരുന്നു.

ദേഹത്ത് മുഴുവന്‍ ചെളിയുമായി നില്‍ക്കുന്ന അനസ് വീഡിയോ എടുക്കാന്‍ ശ്രമിച്ചവരോട് ‘വീഡിയോ എടുക്കരുത് പ്ലീസ്’ എന്ന് പറയുന്നുണ്ട്. മലപ്പുറം ജില്ലയിലെ വാഴക്കാട് വാലില്ലാപ്പുഴയിലാണ് അനസ് ശുചീകരണത്തിനിറങ്ങിയത്.

അനസിന്റെ നാടായ കൊണ്ടോട്ടി മുണ്ടപ്ര ഗ്രാമം ഒന്നിച്ചാണ് ചൊവ്വാഴ്ച വാലില്ലാപ്പുഴയിലെത്തിയത്. അനസ് കൂടി ചേര്‍ന്നതോടെ ഫുട്ബോള്‍ കളിക്കാരടക്കം ധാരാളം പേരാണ് ശുചീകരണ പ്രവര്‍ത്തനത്തിനായി രംഗത്ത് ഇറങ്ങിയത്. പ്രശസ്തിക്ക് വേണ്ടിയല്ല തന്നെ വളര്‍ത്തിയ നാട്ടുകാര്‍ക്കൊപ്പം നില്‍ക്കാനാണ് ആഗ്രഹിക്കുന്നതെന്നും അനസ് വ്യക്തമാക്കി.

Exit mobile version