സുന്നി പള്ളികള്‍ ഉള്‍പ്പെടെ എല്ലാ മത ദേവാലയങ്ങളിലും സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണം; എംസി ജോസഫൈന്‍

സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ കയറാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കണമെന്നും ജോസഫൈന്‍ പറഞ്ഞു.

തിരുവനന്തപുരം: മുസ്ലീം സമുദായത്തിലേ സുന്നി വിഭാഗം ഉള്‍പ്പെടെയുള്ള ഏത് മത സമുദായ ദേവാലയങ്ങളിലും കയറാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എംസി ജോസഫൈന്‍.

സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ കയറാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കണമെന്നും ജോസഫൈന്‍ പറഞ്ഞു.

അതേസമയം മതവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി സുന്നി പള്ളികളില്‍ സ്ത്രീകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നതിനെതിരെ നിയമ പോരാട്ടത്തിന് പോകുമെന്ന് പുരോഗമന മുസ്ലീം സംഘടനകള്‍ അറിയിച്ചു. ഭരണ ഘടന അനുശാസിക്കുന്ന ആരാധന സ്വാതന്ത്ര്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഉടന്‍ ഹര്‍ജി നല്‍കുമെന്ന് കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പുരോഗമന മുസ്ലീംസ്ത്രീസംഘടനായായ നിസ വ്യക്തമാക്കി.

Exit mobile version