മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ ആശങ്ക വേണ്ട; എംഎം മണി

അണക്കെട്ടില്‍ നിന്നും തമിഴ്‌നാട് ജലം എടുക്കുന്നുമുണ്ട്.

ഇടുക്കി; മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ കാര്യത്തില്‍ ഒരു തരത്തിലുള്ള അശങ്കയ്ക്കും വകയില്ലെന്ന് മന്ത്രി എംഎം മണി. മുല്ലപ്പെരിയാറില്‍ ഇപ്പോള്‍ ജലനിരപ്പ് 128.85 അടിയാണ്. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറയുന്നതായാണ് കാണുന്നതെന്ന് മന്ത്രി പറഞ്ഞു.

അണക്കെട്ടില്‍ നിന്നും തമിഴ്‌നാട് ജലം എടുക്കുന്നുമുണ്ട്. ഇത് സംബന്ധിച്ച് തമിഴ്‌നാട് സര്‍ക്കാരുമായി ആശയ വിനിമയം നടത്തുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇടുക്കിയില്‍ 37 ശതമാനം വെള്ളവും, ഇടമലയാറില്‍ 48 ശതമാനം വെള്ളവുമാണ് ഉള്ളതെന്നും മന്ത്രി പറഞ്ഞു.

Exit mobile version