ബാണാസുര സാഗര്‍ അണക്കെട്ട് തുറന്നു; അതീവ ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദ്ദേശം

അതീവ ജാഗ്രത പുലര്‍ത്തണമെന്ന നിര്‍ദ്ദേശവും അധികൃതര്‍ നല്‍കിയിട്ടുണ്ട്.

വയനാട്: ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ബാണാസുര സാഗര്‍ അണക്കെട്ട് തുറന്നു. വെള്ളം ഒഴുകിയെത്താന്‍ സാധ്യതയുള്ള ഇടങ്ങളില്‍ നിന്ന് ആളുകളെ മാറ്റി താമസിപ്പിക്കുന്നുണ്ട്. അതീവ ജാഗ്രത പുലര്‍ത്തണമെന്ന നിര്‍ദ്ദേശവും അധികൃതര്‍ നല്‍കിയിട്ടുണ്ട്.

നിലവില്‍ 773 മീറ്ററാണ് ഡാമിന്റെ സംഭരണ ശേഷി. 772 മാത്രമാണ് നിലവില്‍ വെള്ളം ഉള്ളത്. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായിട്ടാണ് 772 മീറ്റര്‍ അടിയില്‍ ഡാം തുറന്നത്.

അണക്കെട്ടില്‍ നിന്ന് സെക്കന്‍ഡില്‍ പുറത്തെക്ക് ഒഴുക്കുന്നത് 8500 ലിറ്റര്‍ വെള്ളമാണ്. നാല് ഷട്ടറുകള്‍ പത്ത് സെന്റീമീറ്റര്‍ ഘട്ടം ഘട്ടമായി തുറക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.

പനമരം മാന്തവാടി വഴി കബനി നദിയില്‍ പതിക്കുന്ന ജലം കബനീ നദി വഴി കര്‍ണാടകയിലേക്ക് എത്തും. കര്‍ണാടക ബീച്ചിന ഹള്ളി ഡാമിന്റെ ഷട്ടര്‍ തുറന്നതിനാല്‍ ബാണാസുരയില്‍ നിന്നും തുറന്നു വിടുന്ന വെള്ളം വയനാട്ടില്‍ വെള്ളക്കെട്ട് ഉണ്ടാക്കില്ലെന്നാണ് നിഗമനം.

Exit mobile version