പ്രധാന അണക്കെട്ടുകളായ ഇടുക്കി, ഇടമലയാര്‍, കക്കി, പമ്പ എന്നിവ തുറന്നുവിടേണ്ട സാഹചര്യമില്ല; എംഎം മണി

തിരുവനന്തപുരം; സംസ്ഥാനത്തെ പ്രധാന ഡാമുകള്‍ തുറന്ന് വിടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി എംഎം മണി. അണക്കെട്ടുകളില്‍ ജലനിരപ്പ് അപകടകരമായ നിലയിലല്ലെന്ന് മന്ത്രി അറിയിച്ചു.

പ്രധാന ജലവൈദ്യുത പദ്ധതികളായ ഇടുക്കിയില്‍ 35 ശതമാനവും, ഇടമലയാര്‍ 45 ശതമാനവും, കക്കി 34 ശതമാനവും, പമ്പ 61 ശതമാനവും വീതമാണ് നിറഞ്ഞിട്ടുള്ളത്. നിലവില്‍ ഈ ഡാമുകളൊന്നും തുറക്കേണ്ട സാഹചര്യം ഇല്ലെന്നും മന്ത്രി പറഞ്ഞു.

അതെസമയം ബാണാസുര ഡാമിന്റെ ഷട്ടര്‍ ഇന്ന് തുറക്കും. ബാണാസുര സാഗര്‍ ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ കനത്ത മഴ തുടരുന്നതിനാല്‍ പ്രദേശത്തു പെയ്യുന്ന മഴവെള്ളം കരമാന്‍ തോടിലേക്ക് ഒഴുക്കി വിടേണ്ടതുണ്ട്. അതിനാല്‍ ഇന്ന് ഇന്ന് ഉച്ച കഴിഞ്ഞ് 3.00 മണി മുതല്‍ ബാണാസുര സാഗര്‍ ഡാമിന്റെ ഷട്ടര്‍ തുറക്കുമെന്നും മന്ത്രി അറിയിച്ചു.

Exit mobile version