24 മണിക്കൂര്‍ മണ്ണിനടിയില്‍; പുത്തുമലയില്‍ ജീവനോടെ ഒരാളെ കണ്ടെത്തി

ഇന്നലെ വൈകീട്ടാണ് മേപ്പാടി പുത്തുമലയില്‍ മല ഇടിഞ്ഞ് താഴ്ന്ന് അപകടം ഉണ്ടായത്.

വയനാട്: വയനാട്ടിലെ പുത്തുമലയില്‍ രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നതിനിടെ ജീവനോടെ ഒരാളെ കണ്ടെത്തി. ഇരുപത്തിനാല് മണിക്കൂര്‍ മണ്ണിനടിയില്‍ കിടന്ന ആളെയാണ് രക്ഷാ പ്രവര്‍ത്തകര്‍ മണ്ണിനടിയില്‍ നിന്ന് കണ്ടെടുത്തത്. ഇയാളെ മാനന്തവാടി ആശുപത്രിയിലേക്ക് മാറ്റി.

ഇന്നലെ വൈകീട്ടാണ് മേപ്പാടി പുത്തുമലയില്‍ മല ഇടിഞ്ഞ് താഴ്ന്ന് അപകടം ഉണ്ടായത്. എട്ട് മൃതദേഹം പ്രളയാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. രക്ഷാ പ്രവര്‍ത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്. മണിക്കൂറുകള്‍ പരിശ്രമിച്ചാണ് രക്ഷാ പ്രവര്‍ത്തകര്‍ പുത്തുമലയിലേക്ക് എത്തിപ്പെട്ടത്.

തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന പാടി അടക്കം വീടുകളും ആരാധനാലയങ്ങളും കടകളും വാഹനങ്ങളും എല്ലാം ഒലിച്ച് പോയിരുന്നു. അതെസമയം ദുരന്ത സാധ്യത നിലനില്‍ക്കുന്നതിനാല്‍ പരമാവധി കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റിയിട്ടുണ്ട്.

Exit mobile version