ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് 30% മാത്രം; ഇടുക്കി ഉള്‍പ്പെടെ വലിയ ഡാമുകള്‍ തുറന്ന് വിട്ടിട്ടില്ല; വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് കെഎസ്ഇബി

ഡാമുകള്‍ എല്ലാം തുറന്നു വിട്ടെന്ന രീതിയിലുള്ള സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുതെന്നും കെഎസ്ഇബി അറിയിച്ചു.

തിരുവനന്തപുരം; സംസ്ഥാനത്തെ വിവിധ അണക്കെട്ടുകള്‍ തുറന്നു വിട്ടുവെന്ന തരത്തില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പരക്കുന്ന വ്യാജ വാര്‍ത്തകള്‍ തള്ളി കെഎസ്ഇബി. ഇടുക്കി ഡാം ഉള്‍പ്പെടെ വിവിധ ഡാമുകള്‍ തുറന്നുവിട്ടുവെന്ന വാര്‍ത്ത വ്യാജമാണെന്ന് കെഎസ്ഇബി അറിയിച്ചു.

കെഎസ്ഇബിയുടെ ഇടുക്കി, പമ്പ, കക്കി, ഷോളയാര്‍, ഇടമലയാര്‍, കുണ്ടള, മാട്ടുപ്പെട്ടി എന്നീ വന്‍കിട ഡാമുകളിലെല്ലാം കൂടി നിലവില്‍ 30% ത്തില്‍ താഴെ വെള്ളമേയുള്ളൂവെന്ന് കെഎസ്ഇബി അറിയിച്ചു.

ഈ ഡാമുകള്‍ എല്ലാം തുറന്നുവിട്ടുവെന്നത് വ്യാജപ്രചരണമാണെന്നും ചില ചെറുകിട ഡാമുകള്‍ മാത്രമാണ് തുറന്നു വിടേണ്ടി വന്നിട്ടുള്ളതെന്നും കെഎസ്ഇബി അറിയിച്ചു. ഇടുക്കിയില്‍ വെറും 30% മാത്രമാണ് ഇന്നത്തെ ജലനിരപ്പെന്നും കെഎസ്ഇബി അറിയിച്ചു. ഡാമുകള്‍ എല്ലാം തുറന്നു വിട്ടെന്ന രീതിയിലുള്ള സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുതെന്നും കെഎസ്ഇബി അറിയിച്ചു.

Exit mobile version