എല്‍ഡിഎഫിനെയും യുഡിഎഫിനെയും തുടച്ച് നീക്കും, അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കേരളത്തില്‍ ബിജെപി സര്‍ക്കാരുണ്ടാക്കും; ശിവരാജ് സിങ് ചൗഹാന്‍

കൊല്ലത്ത് ബിജെപി സജീവാംഗങ്ങളുടെ ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കൂടിയായ ശിവരാജ് സിങ്.

കൊല്ലം: കേരളത്തില്‍ നിന്ന് എല്‍ഡിഎഫിനെയും യുഡിഎഫിനെയും തുടച്ച് നീക്കുമെന്ന് ബിജെപി നേതാവ് ശിവരാജ് സിങ് ചൗഹാന്‍. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് ബിജെപി സര്‍ക്കാരുണ്ടാക്കുമെന്നും നേതാവ് പറയുന്നു. കൊല്ലത്ത് ബിജെപി സജീവാംഗങ്ങളുടെ ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കൂടിയായ ശിവരാജ് സിങ്.

ത്രിപുര അടക്കമുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി നടത്തിയ മിന്നും പ്രകടനത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളണമെന്നും ശിവരാജ് സിങ് ഉപദേശം നല്‍കി. കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ കൂട്ടുകച്ചവടമാണ് നടത്തുന്നതെന്നും നേതാവ് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി നടത്തിയത് മികച്ച പ്രകടനമാണെന്നും ശിവാരാജ് സിങ് പറഞ്ഞു.

ഇവിടെ ജീവന്‍ പണയംവച്ച് പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തകരെയും ബലിദാനികളെയും നമസ്‌ക്കരിക്കുന്നു. പശ്ചിമബംഗാള്‍ അടക്കമുള്ള സംസ്ഥാനങ്ങളില്‍ അധികാരം പിടിക്കാതെ ഇനി വിശ്രമമില്ല. അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ബിജെപി തുടങ്ങിക്കഴിഞ്ഞുവെന്നും ശിവരാജ് സിങ് കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ ബിജെപി പ്രവര്‍ത്തകര്‍ പല ഭീഷണികളും ആക്രമണങ്ങളും സഹിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും ശിവരാജ് സിങ് പറയുന്നു.

Exit mobile version