ശബരിമല വാഹനങ്ങള്‍ക്ക് പാസ് ഏര്‍പ്പെടുത്തിയ തീരുമാനം; നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി; സഞ്ചാര സ്വാതന്ത്രത്തിന്റെ നിഷേധമെന്ന് വാദം

സര്‍ക്കാര്‍ ശബരിമലയില്‍ ഏര്‍പ്പെടുത്തുന്ന നിരോധനാഞ്ജ അധികാര ദുര്‍വിനിയോഗമാണെന്നും ഹര്‍ജിയില്‍ പറയുന്നു.

കൊച്ചി: ശബരിമലയിലേക്ക് പോകണമെങ്കില്‍ വാഹനങ്ങള്‍ക്ക് പോലീസ് പാസ് നിര്‍ബന്ധമാക്കുന്ന നടപടിക്കേതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. തൃശൂര്‍ സ്വദേശി സുനില്‍ കുമാറാണ് ഹര്‍ജി നല്‍കിയത്. പോലീസ് പാസ് ഏര്‍പ്പെടുത്തുന്ന നടപടി സഞ്ചാര സ്വാതന്ത്രത്തിന്റെ നിഷേധമാണെന്നും, സര്‍ക്കാര്‍ ശബരിമലയില്‍ ഏര്‍പ്പെടുത്തുന്ന നിരോധനാഞ്ജ അധികാര ദുര്‍വിനിയോഗമാണെന്നും ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി ബുധനാഴ്ച പരിഗണിക്കും.

യുവതി പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് മണ്ഡല-മകരവിളക്ക് കാലത്ത് സംഘര്‍ഷ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഇത് മുന്നില്‍ കണ്ടുള്ള സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണ് സര്‍ക്കാര്‍ എല്ലാ വാഹനങ്ങള്‍ക്കും പാസ് ഏര്‍പ്പെടുത്തിയത്. ശബരിമലയിലേക്ക് വരുന്നവര്‍ അവരവരുടെ പോലീസ് സ്റ്റേഷനില്‍ നിന്ന് ലഭിക്കുന്ന പാസുമായി വേണം യാത്ര പുറപ്പെടാന്‍. പോലീസ് പാസില്ലാത്ത വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് അനുവദിക്കില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു

നിലയ്ക്കലില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനാണ് അതാത് പ്രാദേശിക പോലീസ് സ്‌റ്റേഷനുകളില്‍ നിന്നുളള അനുമതി പാസ് നിര്‍ബന്ധമാക്കുന്നത്.

Exit mobile version