ഇന്നുമുതല്‍ സംസ്ഥാനത്ത് സംയുക്ത വാഹന പരിശോധന

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതല്‍ സംയുക്ത മോട്ടോര്‍ വാഹന പരിശോധന തുടങ്ങും.
റോഡ് സുരക്ഷാ ആക്ഷന്‍ പ്ലാനിന്റെ ഭാഗമായി അപകടനിരക്കും അപകട മരണനിരക്കും കുറയ്ക്കുന്നതിന്റെ ഭാഗമായാണിത്.

ഓരോ തീയതികളില്‍ ഓരോതരം നിയമലംഘനങ്ങള്‍ക്കെതിരെയാകും പരിശോധന.പോലീസും മോട്ടോര്‍ വാഹന വകുപ്പും സംയുക്തമായി മറ്റു വിഭാഗങ്ങളുടെ കൂടി സഹകരണത്തോടെയാണിതു നടപ്പാക്കുക.

ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ്, അമിതവേഗം, സിഗ്നല്‍ ലംഘനം എന്നിങ്ങനെ വിവിധ നിയമലംഘനങ്ങളാണ് സംയുക്ത പരിശോധനയില്‍ പിടികൂടുക. ഓരോ തീയതികളില്‍ ഓരോതരം നിയമലംഘനങ്ങള്‍ക്കെതിരെയാകും നടപടി.

ഇന്നു മുതല്‍ 7 വരെ സീറ്റ് ബെല്‍റ്റ്, 8 മുതല്‍ 10 വരെ അനധികൃത പാര്‍ക്കിങ്, 11 മുതല്‍ 13 വരെ അമിതവേഗം (പ്രത്യേകിച്ച് സ്‌കൂള്‍ മേഖലയില്‍), 14 മുതല്‍ 16 വരെ മദ്യപിച്ചുള്ള വാഹനമോടിക്കലും ലെയ്ന്‍ ട്രാഫിക്കും, 17 മുതല്‍ 19 വരെ ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗം എന്നി നിയമലംഘനങ്ങളാണ് പരിശോധിക്കുക.

Exit mobile version