സഹോദരി വീണ പ്രതികാരം തീര്‍ക്കാന്‍ എട്ടുവയസ്സുകാരന്‍ പിഞ്ചുകുഞ്ഞിനെ വെള്ളത്തില്‍ മുക്കി കൊന്നു

ന്യൂഡല്‍ഹിയിലെ ഫത്തേപൂര്‍ ബെറിയിലാണ് ക്രൂരത അരങ്ങേറിയത്

ന്യൂഡല്‍ഹി ; പിഞ്ചുകുഞ്ഞിനെ എട്ടുവയസ്സുകാരന്‍ വെള്ളത്തില്‍ മുക്കി കൊന്നു. സഹോദരന്‍ വീണ് പരിക്കേറ്റതിന്റെ പ്രതികാരമായാണ് എട്ടുവയസ്സുകാരന്‍ കുഞ്ഞിനെ കൊലപ്പെടുത്തിയത്.

ന്യൂഡല്‍ഹിയിലെ ഫത്തേപൂര്‍ ബെറിയിലാണ് ക്രൂരത അരങ്ങേറിയത്. എതാനും ദിവസങ്ങള്‍ക്ക് മുമ്പ് എട്ടുവയസ്സുകാരന്റെ സഹോദരന്‍ തറയില്‍ വീണുപരിക്കേറ്റിരുന്നു. പതിനെട്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ സഹോദരിയാണ് ഇതിന് കാരണം എന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതിന് പ്രതികാരമായാണ് പിഞ്ചുകുഞ്ഞിനെ എട്ടുവയസ്സുകാരന്‍ വീടിന് മുമ്പിലെ വാട്ടര്‍ ടാങ്കില്‍ മുക്കി കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.

അമ്മയോടും സഹോദരിയോടുമൊപ്പം രാത്രി ഉറങ്ങിക്കിടന്ന കുഞ്ഞിനെ കാണാതായതോടെ വീട്ടുകാര്‍ അന്വേഷിച്ച് ഇറങ്ങി. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് കുഞ്ഞിനെ മരിച്ച നിലയില്‍ ടാങ്കില്‍ കണ്ടെത്തിയത്. കൊലപാതകത്തെ തുടര്‍ന്ന് എട്ടുവയസ്സുകാരനെയും കാണാതായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ പോലീസ് കുട്ടിയെ പിടികൂടുകയായിരുന്നു.

Exit mobile version