60 കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; പേരാമ്പ്രയില്‍ യുവാക്കള്‍ പിടിയില്‍

പ്രതികള്‍ ചേര്‍ന്ന് വൃദ്ധന്റെ വീട്ടില്‍ അതിക്രമിച്ച് കയറി പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ചതായാണ് പരാതി

പേരാമ്പ്ര: പേരാമ്പ്രയില്‍ 60കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാക്കള്‍ പിടിയില്‍. കൂത്താളി കറുത്ത കുളങ്ങര മുക്കില്‍ പാലക്കൂല്‍ തറയില്‍ മനേഷ് (39), സഹോദരന്‍ പാലക്കൂല്‍ തറയില്‍ മനോജന്‍ (43) എന്നിവരാണ് അറസ്റ്റിലായത്.

സംഭവത്തില്‍ ഒരാള്‍ കൂടി പിടിയിലാകാനുണ്ട്. മനോനില തെറ്റിയ പട്ടികജാതിക്കാരനായ അറുപതുകാരനെയാണ് പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയത്. കൂത്താളി പഞ്ചായത്തിലെ അഗതി അശ്രയ പദ്ധതിയുടെ സഹായം ലഭിക്കുന്ന ആളാണ് പരാതികാരന്‍. പ്രതികള്‍ ചേര്‍ന്ന് വൃദ്ധന്റെ വീട്ടില്‍ അതിക്രമിച്ച് കയറി പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ചതായാണ് പരാതി.

ഇവരുടെ ശല്യം സഹിക്കാന്‍ കഴിയാതെയാണ് വൃദ്ധന്‍ ജാഗ്രതാ സമിതിയുടെ സഹായത്തോടെ പേരാമ്പ്ര പോലീസിനെ സമീപിച്ചത്. വൃദ്ധന്റെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികള്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.

Exit mobile version