പ്രണയം നിരസിച്ചതിന് പെണ്‍കുട്ടിയുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; യുവാവിന് തടവ് ശിക്ഷ

മൂന്ന് വര്‍ഷം തടവും 5000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. നിര്‍മ്മാണ തൊഴിലാളി എസ് അജിത് കുമാറിനാണ് ശിക്ഷ വിധിച്ചത്

തിരുച്ചി: തിരുച്ചിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സമൂഹ മാധ്യമങ്ങള്‍ വഴി അപമാനിച്ച സംഭവത്തില്‍ യുവാവിന് ശിക്ഷ വിധിച്ചു. മൂന്ന് വര്‍ഷം തടവും 5000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. നിര്‍മ്മാണ തൊഴിലാളി എസ് അജിത് കുമാറിനാണ് ശിക്ഷ വിധിച്ചത്.

പ്രണയം നിരസിച്ചതിനെ തുടര്‍ന്നാണ് ഇയാള്‍ അയല്‍വാസിയായ 17 കാരിയെ അപമാനിക്കാന്‍ തുടങ്ങിയത്. പെണ്‍കുട്ടിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രതി സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചത്. പെണ്‍കുട്ടിയെ ശാരീരികമായി അപമാനിക്കാന്‍ ശ്രമിച്ചതിനും യുവാവിനെ കോടതി മൂന്ന് വര്‍ഷം ശിക്ഷിച്ചു. ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി.

പെണ്‍കുട്ടി വാട്‌സ് ആപ്പില്‍ സ്റ്റാറ്റസായി ഇടുന്ന ഫോട്ടോകള്‍ പ്രതി ഡൗണ്‍ലോഡ് ചെയ്ത് അശ്ലീല ചിത്രങ്ങളുമായി എഡിറ്റ് ചെയ്താണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുന്നത്. തുടര്‍ന്ന് ഇയാള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

പെണ്‍കുട്ടിയുടെ സഹോദരന്‍ ചിത്രം നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ സമ്മതിച്ചില്ല. തുടര്‍ന്ന് പെണ്‍കുട്ടി പോലീസില്‍ പരാതിപ്പെടുകയായിരുന്നു. തിരുച്ചി വനിത കോടതിയാണ് ശിക്ഷിച്ചത്.

Exit mobile version