പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; അയല്‍വായി അറസ്റ്റില്‍

എല്ലാവരും ഉറങ്ങിയതിന് ശേഷം ഉറങ്ങിക്കിടക്കുന്ന കുട്ടിയെ എടുത്തുകൊണ്ടുപോയാണ് പീഡനത്തിന് ഇരയാക്കിയിരുന്നത്

കൊല്ലം: കൊല്ലം കടക്കലില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ അയല്‍വാസി അറസ്റ്റില്‍. കടക്കല്‍ സ്വദേശിയായ ചെല്ലപ്പനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കോടതിതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പ്രതി നിരന്തരം കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു.

പീഡനം തുടര്‍ച്ചയായപ്പോഴാണ് പെണ്‍കുട്ടി ബന്ധുക്കളോടും അയല്‍വാസികളോടും വിവരം പറഞ്ഞു. പെണ്‍കുട്ടിയുടെ വീട് മഴയില്‍ ചോര്‍ന്നൊലിക്കുന്നതിനാല്‍ കുറച്ചുനാളായി പെണ്‍കുട്ടിയും അമ്മയും മൂന്നരവയസുകാരിയായ സഹോദരിയും പ്രതിയുടെ വീട്ടിലായിരുന്നു രാത്രി താമസിച്ചിരുന്നത്.

തുടര്‍ന്ന് എല്ലാവരും ഉറങ്ങിയതിന് ശേഷം ഉറങ്ങിക്കിടക്കുന്ന കുട്ടിയെ എടുത്തുകൊണ്ടുപോയാണ് പീഡനത്തിന് ഇരയാക്കിയിരുന്നത്. സ്ഥലത്തെ അംഗനവാടി അധ്യാപിക മുഖേനയാണ് പീഡനവിവരം ചൈല്‍ഡ് ലൈനില്‍ അറിയിക്കുന്നത്. പ്രതിയ്‌ക്കെതിരെ പോക്സോ പ്രകാരം കേസ് എടുത്തിട്ടുണ്ട്.

Exit mobile version