പെണ്‍കുട്ടിയെ തീകൊളുത്തി കൊന്ന സംഭവം; പ്രതിയുടെ ചിത്രങ്ങള്‍ പുറത്ത്

ചീയ്യാരം സ്വദേശിനി നീതുവിനെ കൊലപ്പെടുത്തിയ പ്രതി നിതീഷിന്റെ ചിത്രങ്ങളാണ് പുറത്തുവന്നരിക്കുന്നത്

തൃശ്ശൂര്‍: തൃശ്ശൂരില്‍ പ്രണയം നിരസിച്ചതിന് പട്ടാപകല്‍ വീട്ടില്‍ കയറി പെണ്‍കുട്ടിയെ തീ കൊളുത്തി കൊന്ന പ്രതിയുടെ ചിത്രങ്ങള്‍ പുറത്ത്. ചീയ്യാരം സ്വദേശിനി നീതുവിനെ കൊലപ്പെടുത്തിയ പ്രതി നിതീഷിന്റെ ചിത്രങ്ങളാണ് പുറത്തുവന്നരിക്കുന്നത്.

ബിടെക് വിദ്യാര്‍ഥിനി ചിയ്യാരം സ്വദേശിനി നീതു(22) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ നാട്ടുകാരാണ് നിതീഷിനെ (32) പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ചത്. വടക്കേക്കാട് സ്വദേശിയാണ് നിതീഷ്. ഇന്ന് രാവിലെയായിരുന്നു സംഭവം.

വീട്ടിലേക്ക് അതിക്രമിച്ച് കയറിയ യുവാവ് കൈയില്‍ കരുതിയിരുന്ന പെട്രോള്‍ പെണ്‍കുട്ടിയുടെ ദേഹത്ത് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും പെണ്‍കുട്ടി മരിച്ചു.

Exit mobile version