ഗതാഗത മന്ത്രിയുടെ വീട്ടില്‍ ആദായ വകുപ്പിന്റെ റെയ്ഡ്

ഡല്‍ഹിയിലെയും ഗുര്‍ഗ്രാമിലെയും 16 ഇടങ്ങളില്‍ റെയ്ഡ് നടക്കുന്നെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍

ന്യൂഡല്‍ഹി: ഡല്‍ഹി ഗതാഗത മന്ത്രി കൈലാഷ് ഗാഹ്ലോട്ടിയുടെ വീട്ടില്‍ ആദായനികുതി വകുപ്പ് റെയ്ഡ്. അനധികൃത സ്വത്തു സമ്പാദനവുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. കൈലാഷ് ഗാഹ്ലോട്ടുമായി ബന്ധപ്പെട്ട ഡല്‍ഹിയിലെയും ഗുര്‍ഗ്രാമിലെയും 16 ഇടങ്ങളില്‍ റെയ്ഡ് നടക്കുന്നെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍.

അതില്‍ പ്രധാനമായും മന്ത്രിയുമായി ബന്ധമുളള രണ്ട് കമ്പനികളിലാണ് റെയ്ഡ് നടക്കുന്നത്. അനധികൃത സ്വത്തു സമ്പാദനം ഉള്‍പ്പെടെ 10 കേസുകളിലാണ് കൈലാഷ് ഗാഹ്ലോട്ടിയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണം നടക്കുന്നത്. അതേ സമയം രാഷ്ട്രീയ പ്രേരിതമാണെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിച്ചു. ദില്ലി നജാഫ് നഗര്‍ മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടയാളാണ് കൈലാഷ് ഗാഹ്ലോട്ടു

Exit mobile version