ഹോട്ടലിലെ സ്‌പെഷ്യല്‍ വിഭവത്തിന്റെ പേര് ‘അയ്യര്‍ ചിക്കന്‍’; മാംസ്യ വിഭവത്തിന് ‘അയ്യര്‍’ എന്ന് പേര് നല്‍കിയതിനെതിരെ ബ്രാഹ്മണ സംഘടന

ചെന്നൈ: ഹോട്ടലിലെ സ്‌പെഷ്യല്‍ വിഭവത്തിന്റെ പേര് ‘അയ്യര്‍ ചിക്കന്‍’ എന്ന് ആയതിന്റെ പേരില്‍ പുലിവാല് പിടിച്ചിരിക്കുകയാണ് മധുരയിലെ ഒരു ഹോട്ടലുടമ. തമിഴ്‌നാട്ടിലെ മധുരയില്‍ പ്രവര്‍ത്തിക്കുന്ന മിലഗു എന്ന ഹോട്ടലിലെ ചിക്കന്‍ വിഭവത്തിന് ‘കുംഭകോണം അയ്യര്‍ ചിക്കന്‍’ എന്നാണ് പേരുനല്‍കിയിരിക്കുന്നത്. ഇതാണ് ഇവരെ കുഴപ്പത്തിലാക്കിയിരിക്കുന്നത്.

അതേസമയം ഒരു മാംസ്യ വിഭവത്തിന് അയ്യര്‍ എന്ന പേരുനല്‍കിയതിനെതിരെ ബ്രാഹ്മണ സംഘടന ഉള്‍പ്പെടെയുള്ള ഹിന്ദു സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി.

ഇതേ തുടര്‍ന്ന് ഹോട്ടല്‍ അധികൃതര്‍ പ്രത്യേക മതവിഭാഗത്തിന്റെ വിശ്വാസങ്ങളെ വ്രണപ്പെടുത്തിയതില്‍ ക്ഷമാപണം നടത്തുകയും ചിക്കന്‍ വിഭവത്തിന്റെ പേര് മാറ്റുകയാണ് ചെയ്തത്.

Exit mobile version