ഈ വര്‍ഷത്തെ രക്ഷാബന്ധന്‍ മഹോത്സവം പൊളിക്കും; ചാണകം കൊണ്ടുള്ള പ്രകൃതി ദത്തമായ രാഖി എത്തിക്കഴിഞ്ഞു

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ രക്ഷാബന്ധന്‍ മഹോത്സവത്തിനായി പശുവിന്റെ ചാണകം കൊണ്ടുള്ള പ്രകൃതി ദത്തമായ രാഖികള്‍ ഉപയോഗിക്കാം. പരിസ്ഥിതി സൗഹൃദ രാഖി എന്ന് അവകാശപ്പെട്ടാണ് ചാണകം കൊണ്ടുള്ള രാഖികള്‍ ഉണ്ടാക്കിയിരിക്കുന്നത്.

മുന്‍ പ്രവാസിയായ അല്‍ഖ ലഹോട്ടിയാണ് ഈ വേറിട്ട ചിന്തയ്ക്ക് പിന്നില്‍. ഉത്തര്‍പ്രദേശിലെ നാഗിനയിലെ ശ്രീകൃഷ്ണ ഗോശാലയില്‍ നിന്നാണ് ചാണക രാഖിയുടെ തുടക്കം. ബിജ്‌നോറിലെ ഇവരുടെ ശ്രീ കൃഷ്ണ ഗോശാലയില്‍ 117 പശുക്കളാണുള്ളത്. ഇവിടെനിന്നുള്ള ചാണകം കൊണ്ട് തന്നെയാണ് ചാണക രാഖി നര്‍മ്മിക്കുന്നതും.

സാധാരണ ചൈനയില്‍ നിന്ന് എത്തിക്കുന്ന രാഖിയെക്കാള്‍ പരിസ്ഥിതി സൗഹൃദമാണ് ഇത്തരത്തില്‍ ചാണകത്തില്‍ നിര്‍മ്മിച്ച രാഖി എന്നാണ് അല്‍ഖ പറയുന്നത്. മാത്രമല്ല ചാണക രാഖിക്ക് ആവശ്യക്കാര്‍ ഏറെയാണ്. നിലവില്‍ കര്‍ണാടകത്തില്‍ നിന്നും ഉത്തര്‍പ്രദേശില്‍ നിന്നും ഉത്തരാഖണ്ഡില്‍ നിന്നും ആവശ്യക്കാര്‍ ഉണ്ട് .

Exit mobile version