ആയിരത്തിലധികം വേദപണ്ഡിതരും 3000 സഹായികളും; മഹായാഗത്തിന് ഒരുങ്ങി ചന്ദ്രശേഖര റാവു; മോഡിക്കും ക്ഷണം

ഹൈദരാബാദ്: ആയിരം ഏക്കറിലായി ലക്ഷക്കണക്കിന് വിശ്വാസികളെ പങ്കെടുപ്പിച്ച് കൊണ്ട് മഹാസുദർശന യാഗത്തിന് തയ്യാറെടുത്ത് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു. യാഗങ്ങളുടെ യാഗമായ മഹായാഗം നടത്താനാണ് മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ നീക്കം. സമയവും മുഹൂർത്തവും വൈകാതെ പ്രഖ്യാപിക്കുമെന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്.

ശ്രീലക്ഷ്മി നരസിംഹ ക്ഷേത്രത്തിന് സമീപമാണ് മഹാസുദർശന യാഗം നടത്തപ്പെടുക. പൂജകൾ നടത്തുന്നതിനായി 1048 യജ്ഞ മണ്ഡപങ്ങളും തയ്യാറാക്കും. 100 ഏക്കറിലായിട്ടാണ് യാഗമണ്ഡപങ്ങൾ ഒരുക്കുന്നത്. ആയിരത്തിലധികം വേദപണ്ഡിതരും 3000 സഹായികളും ഏകദിന യാഗത്തിൽ പങ്കാളികളാകും. ലക്ഷക്കണക്കിന് ഭക്തജനങ്ങൾ യാഗത്തിൽ പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോഡി, കേന്ദ്രമന്ത്രിമാർ, ഗവർണർമാർ, സംസ്ഥാന മുഖ്യമന്ത്രിമാർ തുടങ്ങി എല്ലാ വിശിഷ്ട വ്യക്തികളേയും ക്ഷണിക്കാനാണ് കെ ചന്ദ്രശേഖർ റാവുവിന്റെ നീക്കം.

Exit mobile version