പ്രശ്‌നോത്തരിയില്‍ വിജയിക്കൂ, ശ്രീഹരിക്കോട്ടയില്‍ വെച്ച് ചന്ദ്രയാന്‍ ചന്ദ്രനില്‍ ഇറങ്ങുന്നത് കാണാന്‍ അവസരം നേടൂ

ഓരോ സംസ്ഥാനത്തും മുന്‍പിലെത്തുന്ന വിദ്യാര്‍ഥികളെ സര്‍ക്കാര്‍ ചെലവില്‍ ശ്രീഹരിക്കോട്ടയിലെത്തിക്കുമെന്ന് 'മന്‍ കി ബാത്ത്' പ്രഭാഷണത്തില്‍ പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു

ന്യൂഡല്‍ഹി: പ്രശ്‌നോത്തരിയില്‍ പങ്കെടുത്ത് വിജയിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ചന്ദ്രയാന്‍ ചന്ദ്രനില്‍ ഇറങ്ങുന്നത് കാണാന്‍ അവസരം. ഓരോ സംസ്ഥാനത്തും മുന്‍പിലെത്തുന്ന വിദ്യാര്‍ഥികളെ സര്‍ക്കാര്‍ ചെലവില്‍ ശ്രീഹരിക്കോട്ടയിലെത്തിക്കുമെന്ന് ‘മന്‍ കി ബാത്ത്’ പ്രഭാഷണത്തില്‍ പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു.

സെപ്റ്റംബറില്‍ ലാന്‍ഡര്‍ വിക്രമും റോവര്‍ പ്രഗ്യാനും ചന്ദ്രോപരിതലത്തിലിറങ്ങുന്നത് ആകാംക്ഷയോടെ കാത്തിരിക്കുകയാണു നമ്മള്‍. ഈ സന്ദര്‍ഭത്തിനു സാക്ഷ്യം വഹിക്കാനാണ് വിദ്യാര്‍ഥികള്‍ക്ക് സുവര്‍ണ്ണാവസരമൊരുക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ബഹിരാകാശത്തെക്കുറിച്ചും റോക്കറ്റ് സയന്‍സിനെക്കുറിച്ചുമുള്ള പ്രശ്‌നോത്തരിയില്‍ പങ്കെടുത്തു വിജയിക്കുന്ന വിദ്യാര്‍ത്ഥികളാണ് ഇതിന് അര്‍ഹരാവുക. വിശദാംശങ്ങള്‍ mygov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാകും.

Exit mobile version