ഇത് കെണിയില്‍ വീഴുന്നവര്‍ക്കുള്ള മുന്നറിയിപ്പ്; എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടിയെ സ്വാഗതം ചെയ്ത് സിദ്ധരാമയ്യ

siddahramaiha

ബംഗളൂരു: കര്‍ണാടക സര്‍ക്കാരിന്റെ വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ തയ്യാറാവാതിരിക്കുകയും രാജിക്കത്ത് സമര്‍പ്പിക്കുകയും ചെയ്ത വിമത എംഎല്‍എമാരെ പുറത്താക്കിയ സ്പീക്കറുടെ നടപടിയെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ. സ്പീക്കറുടെ ഈ നടപടി ബിജെപിയുടെ കെണിയില്‍ വീഴുന്ന എല്ലാവര്‍ക്കുമുള്ള മുന്നറിയിപ്പാണിതെന്ന് സിദ്ധരാമയ്യ പറഞ്ഞു.

11 കോണ്‍ഗ്രസ് എംഎല്‍എമാരെയും മൂന്ന് ജെഡിഎസ് എംഎല്‍എമാരെയുമാണ് സ്പീക്കര്‍ അയോഗ്യരാക്കിയത്. തിങ്കളാഴ്ച ബിജെപിയുടെ നേതൃത്വത്തില്‍ ഭരണത്തിലേറിയ യെദ്യൂരപ്പ സര്‍ക്കാര്‍ വിശ്വാസവോട്ട് നേടാനിരിക്കെയാണ് സ്പീക്കറുടെ നടപടി. സ്പീക്കറെ പുറത്താക്കാന്‍ ബിജെപി അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് സ്പീക്കര്‍ അയോഗ്യരാക്കല്‍ നടപടിയിലേയ്ക്ക് നീങ്ങിയത്.

17 എംഎല്‍എമാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന ശുപാര്‍ശയാണ് കോണ്‍ഗ്രസും ജെഡിഎസും സ്പീക്കര്‍ക്ക് നല്‍കിയിരുന്നത്. ഇതില്‍ മൂന്നു പേരെ സ്പീക്കര്‍ നേരത്തെ അയോഗ്യരാക്കിയിരുന്നു. പിന്നീട് പതിനാല് പേരെ കൂടി ഇന്ന് സ്പീക്കര്‍ അയോഗ്യരാക്കുകയായിരുന്നു.

അതേസമയം, അയോഗ്യരാക്കപ്പെട്ട 17 എംഎല്‍എരും സ്പീക്കറുടെ നടപടിയെ സ്വാഗതം ചെയ്ത് സുപ്രീംകോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്.

Exit mobile version