വിമത എംഎല്‍എമാരെ അയോഗ്യരാക്കുമെന്ന ഭയം; കര്‍ണാടക സ്പീക്കര്‍ക്കെതിരെ ബിജെപി അവിശ്വാസ പ്രമേയം കൊണ്ടുവന്നേക്കും

യെദ്യൂരപ്പ സര്‍ക്കാര്‍ വിശ്വാസ വോട്ട് തേടുന്ന തിങ്കളാഴ്ച തന്നെ പ്രമേയം അവതരിപ്പിക്കാനാണ് സാധ്യത.

ബാംഗ്ലൂര്‍: കര്‍ണാടക സ്പീക്കര്‍ കെആര്‍ രമേഷ് കുമാറിനെതിരെ ബിജെപി അവിശ്വാസ പ്രമേയം കൊണ്ടുവന്നേക്കും. വിമത എംഎല്‍എമാരെ അയോഗ്യരാക്കുന്ന നടപടിയുമായി സ്പീക്കര്‍ മുന്നോട്ട് പോയെക്കുമെന്ന ഭയം കൊണ്ടാണ് സ്പീക്കര്‍ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടു വരുന്നത്.

യെദ്യൂരപ്പ സര്‍ക്കാര്‍ വിശ്വാസ വോട്ട് തേടുന്ന തിങ്കളാഴ്ച തന്നെ പ്രമേയം അവതരിപ്പിക്കാനാണ് സാധ്യത. സ്പീക്കറെ മാറ്റി ബാക്കിയുള്ള വിമത എംഎല്‍എമാര്‍ക്കെതിരെയുള്ള അയോഗ്യത നടപടി ഒഴിവാക്കുകയാണ് ലക്ഷ്യം. നിലവിലെ സാഹചര്യത്തില്‍ പ്രമേയം പാസാക്കിയെടുക്കാന്‍ ബിജെപിക്ക് ബുദ്ധിമുട്ടില്ല.

ഇത് മുന്നില്‍ കണ്ട് 14 വിമതരുടെ രാജിയിലും അയോഗ്യതയിലും രമേഷ് കുമാര്‍ ഇന്ന് തന്നെ തീരുമാനം പ്രഖ്യാപിച്ചേക്കും. കഴിഞ്ഞ ദിവസം മൂന്ന് എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയിരുന്നു. കെപിജെപി എംഎല്‍എ ആര്‍ ശങ്കര്‍, വിമത കോണ്‍ഗ്രസ് എംഎല്‍എമാരായ രമേഷ് ജാര്‍ക്കിഹോളി, മഹേഷ് കുമത്തല്ലി എന്നിവരെയാണ് സ്പീക്കര്‍ അയോഗ്യരാക്കിയത്. 2023 മെയ് 23 വരെയാണ് അയോഗ്യത. ഇതിനെതിരെ മൂവരും സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്.

Exit mobile version