മോഡി സെപ്റ്റംബറിൽ അമേരിക്കയിലേക്ക്; ഹൂസ്റ്റണിൽ അരലക്ഷം പേരെ അഭിസംബോധന ചെയ്യും

ടെക്‌സാസ്: രണ്ടാം തവണ അധികാരത്തിലേറിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആദ്യ അമേരിക്കന്‍ സന്ദര്‍ശനം സെപ്റ്റംബറില്‍. സന്ദര്‍ശനത്തിനിടെ ഹൂസ്റ്റണിലെ എന്‍ആര്‍ജി സ്റ്റേഡിയത്തില്‍ മോഡി അമ്പതിനായിരം പേരെ അഭിസംബോധന ചെയ്യും. സെപ്റ്റംബര്‍ 22നാണ് പരിപാടി സംഘടിപ്പിക്കുന്നത്.

‘ഹൗഡി മോഡി’ എന്ന് പേരിട്ടിരിക്കുന്ന പരിപാടി ടെക്‌സാസിലെ ഇന്ത്യ ഫോറവും ഇന്ത്യന്‍ സമൂഹവുമായിരിക്കും സംഘടിപ്പിക്കുക. പരിപാടി യുഎസിലെ ഇന്ത്യക്കാരുടെ കൂട്ടായ്മ മാത്രമായിരിക്കില്ലെന്നും യുഎസ് ചരിത്രത്തിലെ ഇന്ത്യന്‍-അമേരിക്കന്‍ സുഹൃത്തുക്കളുടെ ഏറ്റവും വലിയ കൂടിച്ചേരലായിരിക്കുമെന്നും സംഘാടക സമിതി കണ്‍വീനര്‍ ജുഗല്‍ മലാനി പറഞ്ഞു.

യുഎസിന്റെയും ഇന്ത്യയുടെയും സൗഹൃദത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്ന വലിയൊരു നാഴികകല്ലായിരിക്കും ഈ പരിപാടിയെന്നും സംഘാടകര്‍ അവകാശപ്പെടുന്നു.

Exit mobile version