കേന്ദ്രമന്ത്രി അനന്ത് കുമാര്‍ അന്തരിച്ചു..!

ബംഗളൂരു: കേന്ദ്രമന്ത്രി അനന്ത് കുമാര്‍ അന്തരിച്ചു. അമ്പത്തൊമ്പത് വയസായിരുന്നു. അര്‍ബുദ ബാധയെ തുടര്‍ന്ന് ബംഗളൂരുവില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.ഇന്ന് പുലര്‍ച്ചെ 1.40ന് ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം. കേന്ദ്ര പാര്‍ലന്‍മെന്ററി കാര്യ മന്ത്രിയായിരുന്നു അനന്ത് കുമാര്‍. രാസവള വകുപ്പിന്റേയും ചുമതല അദ്ദേഹത്തിനായിരുന്നു

10 മണിമുതല്‍ ബെംഗളൂരു നാഷണല്‍ കോളേജ് ഗ്രൗണ്ടില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വക്കും. സംസ്‌കാരം വൈകിട്ട് അഞ്ചിന് ചാമരാജ് പേട്ട് ശ്മശാനത്തില്‍ നടക്കും.

കര്‍ണാടക ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന അദാദേഹം ബംഗളൂരു സൗത്തില്‍ നിന്ന് ആറ് തവണ പാര്‍ലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 1996ലാണ് അദ്ദേഹം ബംഗളൂരു സൗത്ത് മണ്ഡലത്തെ പ്രതിനിധീകരിച്ച് ആദ്യമായി പാര്‍ലമെന്റിലെത്തിയത്.

1985ല്‍ എബിവിപി ദേശീയ സെക്രട്ടറിയായി ദേശീയ രാഷ്ട്രീയത്തില്‍ ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറിയായി. 96ല്‍ ആദ്യമായി ലോക്‌സഭയില്‍. 1998ല്‍ വാജ്‌പേയി മന്ത്രിസഭയില്‍ വ്യോമയാന മന്ത്രിയായും പ്രവര്‍ത്തിച്ചു. 1999ലും മന്ത്രിസ്ഥാനത്തുണ്ടായിരുന്നു. 2003ല്‍ കര്‍ണാടക ബിജെപി അധ്യക്ഷനായിരുന്ന അനന്ത് കുമാര്‍ അടുത്ത വര്‍ഷം ദേശീയ സെക്രട്ടറിയായി. അനന്ത്കുമാറിന്റെ വിയോഗത്തില്‍ രാഷ്ട്രപതിയും പ്രധാനമന്ത്രിയും അമിത്ഷായും അനുശോചനം രേഖപ്പെടുത്തി.

Exit mobile version