‘ താന്‍ എംപിയായത് ശൗചാലയങ്ങളും അഴുക്കുചാലുകളും വൃത്തിയാക്കാനല്ല; എന്റെ ജോലി എന്താണോ അത് ഞാന്‍ സത്യസന്ധമായി ചെയ്യും’ ! പ്രജ്ഞാസിങ് താക്കൂര്‍

മധ്യപ്രദേശിലെ സെഹോര്‍ ജില്ലയില്‍ ബിജെപി പ്രവര്‍ത്തകരുടെ യോഗത്തില്‍ സംസാരിക്കവെയാണ് എംപിയുടെ പ്രസ്താവന.

ഭോപ്പാല്‍: ശൗചാലയങ്ങളും അഴുക്കുചാലുകളും വൃത്തിയാക്കാനല്ല താന്‍ എംപിയായതെന്ന് ഭോപ്പാലിലെ ബിജെപി എംപിയും മാലേഗാവ് സ്ഫോടനക്കേസ് പ്രതിയുമായ പ്രജ്ഞാസിങ് താക്കൂര്‍. മധ്യപ്രദേശിലെ സെഹോര്‍ ജില്ലയില്‍ ബിജെപി പ്രവര്‍ത്തകരുടെ യോഗത്തില്‍ സംസാരിക്കവെയാണ് എംപിയുടെ പ്രസ്താവന.

‘അഴുക്കുചാലുകള്‍ വൃത്തിയാക്കുന്നതിനല്ല ഞാന്‍ എംപിയായത്. നിങ്ങളുടെ കക്കൂസുകള്‍ വൃത്തിയാക്കുന്നതിനുമല്ല ജനങ്ങള്‍ എന്നെ തെരഞ്ഞെടുത്തിരിക്കുന്നത്. ഞാന്‍ എന്തിനാണോ നിയോഗിക്കപ്പെട്ടിരിക്കുന്നത് ആ ജോലി ഞാന്‍ സത്യസന്ധമായി ചെയ്യും’ അദ്ദേഹം പറഞ്ഞു.

ശുചീകരണ പദ്ധതിയായ ‘സ്വച്ഛ് ഭാരതി’ന് കേന്ദ്രസര്‍ക്കാര്‍ വലിയ മുന്‍ഗണന കൊടുക്കുമ്പോഴാണ് ബിജെപി എംപി ഇത്തരത്തിലുള്ള വിവാദ പ്രസ്താവന നടത്തിയത്.

മാലേഗാവ് സ്‌ഫോടനക്കേസില്‍ പ്രതിയായിരുന്ന പ്രജ്ഞസിങ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും രണ്ട് തവണ മധ്യപ്രദേശ് മുഖ്യമന്ത്രിയുമായിരുന്ന ദിഗ് വിജയ് സിംഗിനെ പാരജയപ്പെടുത്തിയാണ് പാര്‍ലമെന്റിലെത്തിയത്.

Exit mobile version