മീ ടൂ ക്യാംപെയ്ന്‍; അതിക്രമങ്ങള്‍ വെളിപ്പെടുത്തുന്ന സ്ത്രീകള്‍ക്ക് എല്ലാ പിന്തുണയും നല്‍കുന്നു! സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റം അപലനീയം;ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ

സ്ത്രീകളുടെ സ്വകാര്യതയിലേക്കുള്ള ഏത് തരം കടന്നുകയറ്റവും അപലപനീയമാണെന്ന് രേഖ ശര്‍മ്മ

ദില്ലി: മീ ടൂ ക്യാംപെയ്‌നെ സ്വാഗതം ചെയ്ത് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ. സ്ത്രീകളുടെ സ്വകാര്യതയിലേക്കുള്ള ഏത് തരം കടന്നുകയറ്റവും അപലപനീയമാണെന്ന് രേഖ ശര്‍മ്മ പറഞ്ഞു.

വെളിപ്പെടുത്തലുകള്‍ നടത്തിയ സ്ത്രീകള്‍ക്ക് എല്ലാ പിന്തുണയും നല്‍കും. കുറ്റക്കാരെ നിയമപ്രകാരം ശിക്ഷിക്കണം.ഇത്തരം അതിക്രമങ്ങള്‍, ഭരണഘടനാ അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റമാണെന്നും ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞു.

Exit mobile version