റെയില്‍പാളം മുറിച്ച് കടക്കവേ തൊട്ട് മുന്‍പില്‍ ചരക്ക് തീവണ്ടി; പാളത്തില്‍ കമിഴ്ന്ന് കിടന്ന് വയോധികന്‍, വൈറലായി അത്ഭുത രക്ഷപ്പെടലിന്റെ വീഡിയോ

സുഹൃത്തുക്കള്‍ക്കൊപ്പം റെയില്‍പാളം മുറിച്ച് കടക്കവെയാണ് സംഭവം.

ബംഗളൂരു: എത്രയെല്ലാം നിര്‍ദേശങ്ങള്‍ നല്‍കിയാലും അവയെല്ലാം നിഷ്‌കരുണം തള്ളി സ്വന്തം ഇഷ്ടപ്രകാരം റെയില്‍വേ പാളം മുറിച്ച് കടക്കുന്നവരാണ് ഏറെയും. സ്വന്തം ജീവന്‍ പോലും അപകടത്തിലാക്കി ട്രെയിനില്‍ സാഹസം ചെയ്യുന്നവരും കുറവല്ല. ഇപ്പോള്‍ റെയില്‍ പാളം മുറിച്ച് കടക്കുമ്പോഴുണ്ടായ അപകടമാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.

റെയില്‍പ്പാളം മുറിച്ച് കടക്കാന്‍ ഒരു വയോധികന്‍ ശ്രമിക്കുന്നതിനിടെ ചരക്ക് തീവണ്ടി വരികയായിരുന്നു. ഓടി മാറാന്‍ പോലും സമയം കിട്ടിയിരുന്നില്ല. ഇതു മനസിലാക്കിയ വയോധികന്‍ പാളത്തില്‍ കമിഴ്ന്ന് കിടക്കുകയായിരുന്നു. യാതൊരു പോറല്‍ പോലും ഏല്‍ക്കാതെ രക്ഷപ്പെടുകയും ചെയ്തു. കര്‍ണാടകയിലെ ബാഗല്‍കോട്ട് റെയില്‍വേ സ്റ്റേഷനില്‍ നിന്നുള്ളതാണ് ഈ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍.

സുഹൃത്തുക്കള്‍ക്കൊപ്പം റെയില്‍പാളം മുറിച്ച് കടക്കവെയാണ് സംഭവം. തീവണ്ടി പാഞ്ഞ് വരുന്നത് കണ്ട് ഉടന്‍ തന്നെ പാളത്തിന് നടുക്ക് കമിഴ്ന്ന് കിടന്നതിനാലാണ് ജീവന്‍ തിരിച്ചു കിട്ടാന്‍ ഇടയാക്കിയത്.

Exit mobile version