കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പ് നടന്നില്ല: സഭ പിരിഞ്ഞു, കോണ്‍ഗ്രസ് സുപ്രീംകോടതിയിലേക്ക്

ബംഗളൂരു: കര്‍ണാടക നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടന്നില്ല, സഭ ഇന്നത്തേക്ക് പിരിഞ്ഞു. നാളെ പതിനൊന്നുമണിക്ക് വീണ്ടും ചേരുമെന്ന് സ്പീക്കര്‍ വ്യക്തമാക്കി.

കോണ്‍ഗ്രസ് നാളെ സുപ്രീംകോടതിയെ സമീപിക്കും. വിശ്വാസ വോട്ടെടുപ്പ് ഇന്നു തന്നെ നടത്തുന്ന കാര്യം പരിഗണിക്കണമെന്ന് ഗവര്‍ണര്‍ വാജുഭായി വാല സ്പീക്കറോട് അഭ്യര്‍ഥിച്ചിരുന്നെങ്കിലും ഭരണപക്ഷം ആവശ്യം തള്ളുകയായിരുന്നു.

കോണ്‍ഗ്രസ്- ജെഡിഎസ് പക്ഷത്തെ പതിനാറ് എംഎല്‍എമാര്‍ രാജി സമര്‍പ്പിച്ചതോടെ കുമാരസ്വാമി സര്‍ക്കാര്‍ ന്യൂനപക്ഷമായിരിക്കുകയാണ്. അപ്രതീക്ഷിതമായി ഒന്നും സംഭവിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ താഴെ വീഴാനാണ് സാധ്യത. രാജിവെച്ച എംഎല്‍എമാരില്‍ പതിമൂന്നുപേര്‍ കോണ്‍ഗ്രസുകാരും മൂന്നുപേര്‍ ജെഡി എസ് അംഗങ്ങളുമാണ്.

കഴിഞ്ഞ ദിവസത്തെ ഉത്തരവില്‍ വിപ് സംബന്ധിച്ച് വ്യക്തത തേടാനാണ് കോണ്‍ഗ്രസ് നിയമവഴി തേടുന്നത്. വിപ്പ് നല്‍കുന്നതില്‍ വ്യക്തത വന്നിട്ട് വിശ്വാസവോട്ടെടുപ്പ് മതിയെന്നാണ് പാര്‍ട്ടി നിലപാട്. സഭയില്‍ നിന്ന് മടങ്ങാന്‍ തയറാകാതെ ബിജെപി അംഗങ്ങളുടെ ധര്‍ണ തുടരുകയാണ്. ഇന്നുരാത്രി സഭയില്‍ ധര്‍ണ തുടരുമെന്നും ബിജെപി വ്യക്തമാക്കി.

Exit mobile version