കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പ് ഇന്ന് തന്നെ നടത്തണമെന്ന് ഗവര്‍ണര്‍; തീരുമാനം ബിജെപി നേതാക്കളുടെ ആവശ്യത്തെ തുടര്‍ന്ന്

ബംഗളൂരു: കര്‍ണാടകയിലെ പ്രതിസന്ധിക്ക് അവസാനമുണ്ടാക്കാന്‍ ഗവര്‍ണറുടെ ഇടപെടല്‍. വിശ്വാസവോട്ടെടുപ്പ് ഇന്ന് തന്നെ നടത്തണമെന്ന് ഗവര്‍ണര്‍ സ്പീക്കര്‍ക്ക് നിര്‍ദേശം നല്‍കി. ബിജെപി നേതാക്കളാണ് ഇക്കാര്യത്തില്‍ ഗവര്‍ണറോട് ആവശ്യമുയര്‍ത്തിയത്. എന്നാല്‍, സഭാകാര്യങ്ങളില്‍ ഇടപെടാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. വിശ്വാസവോട്ടെടുപ്പിന്മേലുള്ള ചര്‍ച്ച ഇപ്പോഴും തുടരുകയാണ്.

വോട്ടെടുപ്പ് നീട്ടിവയ്ക്കാന്‍ വേണ്ടിയാണ് ഭരണപക്ഷം ക്രമപ്രശ്‌നം ഉന്നയിച്ച് വിശ്വാസപ്രമേയത്തിന്മേലുള്ള ചര്‍ച്ച ദീര്‍ഘിപ്പിക്കുന്നതെന്ന് ബിജെപി നേതാക്കള്‍ ഗവര്‍ണറോട് പരാതിപ്പെട്ടു. ഇതിനു പിന്നാലെ ഗവര്‍ണര്‍ സ്പീക്കര്‍ക്ക് അയച്ച സന്ദേശത്തിലാണ് വിശ്വാസവോട്ടെടുപ്പ് ഇന്ന് തന്നെ നടത്തണമെന്ന് നിര്‍ദേശിച്ചത്. സഭാ നടപടികള്‍ നീരീക്ഷിക്കാന്‍ രാജ്യസഭയിലെ ഉദ്യോഗസ്ഥനെ ഗവര്‍ണര്‍ അയയ്ക്കുകയും ചെയ്തു. ഗവര്‍ണറുടെ സന്ദേശം സ്പീക്കര്‍ വായിച്ചതിനുപിന്നാലെയാണ് എതിര്‍പ്പുമായി കോണ്‍ഗ്രസ് രംഗത്തെത്തിയത്.

Exit mobile version