കാഴ്ചയില്‍ സാധാരണക്കാരി, സംസാരം പ്രമുഖരെയും വെല്ലും; മാധ്യമ പ്രവര്‍ത്തകയോട് ഇംഗ്ലീഷില്‍ കസറി വീട്ടമ്മ, വീഡിയോ

നല്ല ഒഴുക്കോടെ രസകരമായി ഇംഗ്ലീഷില്‍ സംസാരിക്കുകയാണ് സാധാരണക്കാരില്‍ സാധാരണക്കാരിയായ ഒരു വീട്ടമ്മ.

‘ആദ്യ കാഴ്ചയില്‍ സാധാരണക്കാരില്‍ സാധാരണക്കാരി. പക്ഷേ സംസാരം പ്രമുഖരെയും വെട്ടിക്കും’ ഒരു വീട്ടമ്മയുടെ വീഡിയോ പങ്കുവെയ്ക്കുമ്പോള്‍ സോഷ്യല്‍മീഡിയയ്ക്ക് പറയാനുള്ളത് ഇപ്രകാരമാണ്. കാരണം മറ്റൊന്നുമല്ല, മാധ്യമപ്രവര്‍ത്തകയുടെ ചോദ്യങ്ങളോട് ഇംഗ്ലീഷില്‍ അസ്സലായി മറുപടി പറയുന്ന വീട്ടമ്മയുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.

നല്ല ഒഴുക്കോടെ രസകരമായി ഇംഗ്ലീഷില്‍ സംസാരിക്കുകയാണ് സാധാരണക്കാരില്‍ സാധാരണക്കാരിയായ ഒരു വീട്ടമ്മ. സംഭവത്തിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ നിറയുന്നുണ്ട്. കേരളത്തിന് പുറത്ത് നിന്നുള്ള ദൃശ്യങ്ങളാണ് ഇത്. എന്നാല്‍ എവിടെ നിന്നുള്ളതാണെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. സാധാരണ വസ്ത്രം ധരിച്ച്, യാതൊരു മോടിയുമില്ലാത്ത ആ വഴിയാത്രക്കാരിയോട് മാധ്യമ പ്രവര്‍ത്തക സംസാരിക്കുകയായിരുന്നു.

മറുപടി ഇംഗ്ലിഷില്‍ വന്നതോടെ മാധ്യമപ്രവര്‍ത്തകയും ആദ്യം ഒന്ന് ഞെട്ടി. തന്റെ ജീവിതത്തെക്കുറിച്ച്, അതിന്റെ സന്തോഷത്തെക്കുറിച്ചൊക്കെയാണ് നല്ല ഒഴുക്കോടെ ഇവര്‍ സംസാരിച്ചത്. പ്രണയിച്ച്‌ വിവാഹിതയായെന്നും ഇപ്പോള്‍ മക്കളോടും കൊച്ചുമക്കളോടുമൊപ്പം സന്തോഷത്തോടെ ജീവിക്കുന്നതായും പറയുമ്പോള്‍ അവരുടെ വാക്കുകളില്‍ ആനന്ദം നിറയുന്നുണ്ടായിരുന്നു.

Exit mobile version