പാലം മുറിച്ച് കടക്കുന്നതിനിടെ ശക്തമായ ഒഴുക്കില്‍പ്പെട്ട് ദമ്പതികളെ കാണാതായി

മുംബൈ: പാലത്തിലൂടെ മുറിച്ച് കടക്കുന്നതിനിടെ ശക്തമായ വെള്ളപാച്ചിലില്‍പ്പെട്ട് ദമ്പതികളെ കാണാതായി. മുംബൈയിലെ ഗഡി നദിക്ക് മുകളിലെ പാലത്തിലൂടെ യാത്ര ചെയ്യുന്നതിനിടെയായിരുന്നു അപകടം. ആദിത്യ അമ്രേ (30), സരിക അമ്രേ(28) എന്നീ ദമ്പതികളെയാണ് കാണാതായത്. ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

ഇന്ന് രാവിലെ 7.30 ന് പന്‍വേല്‍ നഗരത്തില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെ ഉമ്രോലി ഗ്രാമത്തിലാണ് സംഭവം. ശക്തമായ മഴ ആയതിനാല്‍ പാലത്തിന്റെ മുകളിലൂടെയും വെള്ളം
ഒഴുകുന്നുണ്ട്. പാലത്തിന് കൈവരികളില്ലാത്തതിനാല്‍ അപകട സാധ്യത കൂടുതലാണ്.

പാലത്തിലൂടെ ഇരുവരും ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ നദി കുത്തിയൊഴുകുകയും ഇരുവരും ഒഴുകി പോകുകയുമായിരുന്നു. ഇവരെ കാണാതായതോടെ നാട്ടുകാര്‍ പോലീസിലും ഫയര്‍ഫോഴ്‌സിലും വിവരമറിയിക്കുകയായിരുന്നു.

Exit mobile version