സമൂഹമാധ്യമങ്ങളിലെ സെര്‍വര്‍ തകരാര്‍ പരിഹരിച്ചെന്ന് ഫേസ്ബുക്ക്

സെര്‍വര്‍ തകരാര്‍ കാരണമാണ് ചില ഫയലുകള്‍ അപ്ലോഡ് ചെയുന്നതിലും അയക്കുന്നതിലും ബുദ്ധിമുട്ടുണ്ടായതെന്ന് ഫേയ്സ്ബുക്കിന്റെ വിശദീകരണം

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം തകരാറിലായ സമൂഹമാധ്യമ സൈറ്റുകളായ ഫേസ്ബുക്ക്, വാട്‌സാപ്പ്, ഇന്‍സ്റ്റാഗ്രാം എന്നിവയുടെ തകരാര്‍ പരിഹരിച്ചു. സെര്‍വര്‍ തകരാര്‍ കാരണമാണ് ചില ഫയലുകള്‍ അപ്ലോഡ് ചെയുന്നതിലും അയക്കുന്നതിലും ബുദ്ധിമുട്ടുണ്ടായതെന്ന് ഫേയ്സ്ബുക്കിന്റെ വിശദീകരണം.

തകരാര്‍ പരിഹരിച്ച വിവരം ഫേസ്ബുക്ക് പ്രവര്‍ത്തകര്‍ ട്വീറ്ററിലൂടെ അറിയിച്ചു. സെര്‍വര്‍ തകരാറിനെ തുടര്‍ന്ന് ഫേസ്ബുക്ക്, വാട്ട്സ് ആപ്പ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സൈറ്റുകള്‍ ബുധനാഴ്ച വൈകുന്നേരത്തോടെ തടസപ്പെട്ടു. വാട്‌സാപ്പില്‍ വോയ്‌സ്, വിഡിയോ, ഫോട്ടോകള്‍ എന്നിവ ഡൗണ്‍ലോഡ് ആവുന്നില്ലെന്നു പരാതിയുയര്‍ന്നു. ഫേസ്ബുക്കിലും ഇതു തന്നെയായിരുന്നു സ്ഥിതി.

കഴിഞ്ഞ മാര്‍ച്ചിലും സമീഹമാധ്യമങ്ങളായ ഫേസ്ബുക്കിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും വാട്ട്സ് ആപ്പിന്റെയും പ്രവര്‍ത്തനം തടസപ്പെട്ടിരുന്നു. സെര്‍വര്‍ തകരാറാണ് പ്രശ്നത്തിന് കാരണമെന്നായിരുന്നു അന്ന് ഫേസ്ബുക്കിന്റെ ഔദ്യോഗിക വിശദീകരണം.

Exit mobile version