‘കിട്ടാത്ത മുന്തിരി പുളിക്കും, വാര്‍ത്തകളില്‍ ഇടംപിടിക്കാനായുള്ള ഓരോ പ്രസ്താവനകള്‍ മാത്രം’ പ്രിയങ്കയ്ക്ക് മറുപടിയുമായി യോഗി ആദിത്യനാഥ്

ഉത്തര്‍പ്രദേശില്‍ ക്രിമിനലുകള്‍ സ്വതന്ത്രമായി ചുറ്റിനടന്ന് അഴിഞ്ഞാട്ടം നടത്തുകയാണെന്ന പ്രിയങ്കയുടെ വിമര്‍ശനത്തിനാണ് യോഗിയുടെ മറുപടി.

ന്യൂഡല്‍ഹി: എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ വിമര്‍ശനത്തിന് മറുപടിയുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തര്‍പ്രദേശിലെ ക്രമസമാധാന നിലയെ വിമര്‍ശിച്ചാണ് പ്രിയങ്കാ ഗാന്ധി രംഗത്തെത്തിയത്. കിട്ടാത്ത മുന്തിരി പുളിക്കുമെന്നായിരുന്നു യോഗി ആദിത്യനാഥിന്റെ വിമര്‍ശനം.

അവരുടെ പാര്‍ട്ടി പ്രസിഡന്റ് യുപിയില്‍ മത്സരിച്ച് തോറ്റു. ഇപ്പോള്‍ ഡല്‍ഹിയില്‍ ഇരിക്കുകയാണ്. ഇറ്റലിയിലോ ഇംഗ്ലണ്ടിലോ ഇരുന്ന് വാര്‍ത്തകളില്‍ ഇടം പിടിക്കാനായി ഓരോ പ്രസ്താവനകള്‍ നടത്തുകയാണ്.’ യോഗി പറയുന്നു. ഉത്തര്‍പ്രദേശില്‍ ക്രിമിനലുകള്‍ സ്വതന്ത്രമായി ചുറ്റിനടന്ന് അഴിഞ്ഞാട്ടം നടത്തുകയാണെന്ന പ്രിയങ്കയുടെ വിമര്‍ശനത്തിനാണ് യോഗിയുടെ മറുപടി.

‘യുപിയില്‍ കുറ്റവാളികള്‍ യഥേഷ്ടം വിളയാടുന്നു. കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്നു. ഇതെല്ലാം ബിജെപി സര്‍ക്കാരിന്റെ ബധിരകര്‍ണങ്ങളിലാണു പതിക്കുന്നത്. യുപി സര്‍ക്കാര്‍ ക്രിമിനലുകള്‍ക്ക് കീഴടങ്ങിയോ?’- എന്നായിരുന്നു പ്രിയങ്കയുടെ വിമര്‍ശനം. ട്വിറ്ററിലൂടെയായിരുന്നു പ്രിയങ്കയുടെ വിമര്‍ശനം.

Exit mobile version