119 വര്‍ഷം പഴക്കമുള്ള കാറുമായി സച്ചിന്‍; വൈറലായി വീഡിയോ

ലണ്ടനിലെ റോയല്‍ ഓട്ടോമൊബൈല്‍ ക്ലബ് സന്ദര്‍ശിക്കുന്ന വേളയിലാണ് സച്ചിന്‍ തന്റെ ഭാര്യയുമൊത്ത് കാറില്‍ ഒന്നു കറങ്ങിയത്

ലണ്ടന്‍: സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ കാര്‍ കമ്പം പലപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ലണ്ടനില്‍ വെച്ച് സച്ചിന്‍ കാര്‍ ഓടിക്കുന്നതിന്റൈ വീഡിയോ ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.
ലണ്ടനിലെ റോയല്‍ ഓട്ടോമൊബൈല്‍ ക്ലബ് സന്ദര്‍ശിക്കുന്ന വേളയിലാണ് സച്ചിന്‍ തന്റെ ഭാര്യയുമൊത്ത് കാറില്‍ ഒന്നു കറങ്ങിയത്.

119 വര്‍ഷം പഴക്കമുള്ള വിന്റേജ് കാര്‍ ആണ് സച്ചിന്‍ ഓടിച്ചത്. അദ്ദേഹം തന്നെയാണ് ഭാര്യയുമൊത്ത് കാര്‍ ഓടിക്കുന്നതിന്റെ വീഡിയോ തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്ക് വച്ചത്. ലോകത്തിലെ തന്നെ ആദ്യത്തെ കാറുകളില്‍ ഒന്നാണിത്.

‘119 വര്‍ഷം പഴക്കമുള്ള വാഹനം ഓടിക്കാന്‍ സാധിച്ചു. ഇതിന് അവസരം ഒരുക്കി തന്ന റോയല്‍ മോട്ടോര്‍ ക്ലബ്ബിനും സുഹൃത്ത് ജെര്‍മി വോണിനും നന്ദി’ – സച്ചില്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. വീഡിയോ പങ്ക് വെച്ച് നിമിഷങ്ങള്‍ക്കകം തന്നെ ആരാധകര്‍ ഏറ്റെടുത്തു.

Exit mobile version