സ്വര്‍ണ്ണം അണിയുന്നതില്‍ ഗായകന്‍ ബാപ്പി ലഹ്രിയെയും കടത്തിവെട്ടി ഒരാള്‍; പ്രശാന്ത് ലക്ഷ്മണ്‍ അണിയുന്നത് അഞ്ച് കിലോ സ്വര്‍ണ്ണം

അഞ്ച് കിലോ സ്വര്‍ണ്ണമാണ് വ്യവസായിയായ ഇയാള്‍ അണിയുന്നത്

മുംബൈ: ഇന്ത്യയില്‍ സ്ത്രീകളെ പോലെ സ്വര്‍ണ്ണാഭരണങ്ങള്‍ അണിയുന്നതില്‍ മുന്‍പന്തിയിലാണ് ഗായകന്‍ ബാപ്പി ലഹ്രി. എന്നാല്‍ ഈ കാര്യത്തില്‍ അദ്ദേഹത്തെ മറികടന്ന് എത്തിയിരിക്കുകയാണ് പ്രശാന്ത് ലക്ഷ്മണ്‍ എന്ന യുവാവ്. അഞ്ച് കിലോ സ്വര്‍ണ്ണമാണ് വ്യവസായിയായ ഇയാള്‍ അണിയുന്നത്.

പ്രശാന്തിന്റെ മാല, വളകള്‍, വാച്ച്, മോതിരം എന്നിങ്ങനെ കാലിലെ ഷൂ വരെ സ്വര്‍ണ്ണം കൊണ്ടുള്ളതാണ്. പ്രത്യേകമായി പണിയിപ്പിച്ച ഷൂസില്‍ സ്വര്‍ണ്ണം കൊണ്ടുള്ള മുനകളും ഉണ്ട്. സാധാരണ കുടുംബത്തില്‍ ജനിച്ച പ്രശാന്ത് പഠനത്തിന് ശേഷം ഫിനാന്‍സ് മേഖലയിലും കണ്‍സ്ട്രക്ഷന്‍ രംഗത്തേക്കും തിരിയുകയായിരുന്നു. പാവപ്പെട്ടവര്‍ക്കായി എന്‍എസ്എസ് എന്ന പേരില്‍ ഒരു സോഷ്യല്‍ വെല്‍ഫെയര്‍ ഗ്രൂപ്പും ഇദ്ദേഹം നടത്തുന്നുണ്ട്.

തനിക്ക് കുട്ടിക്കാലം മുതല്‍ തന്നെ സ്വര്‍ണ്ണത്തോട് ഭയങ്കര താല്‍പര്യമായിരുന്നു, അതുകൊണ്ട് തന്നെ സ്വര്‍ണ്ണം അണിഞ്ഞ് നടക്കുന്നത് എന്നെ വല്ലാതെ ആകര്‍ഷിച്ചിരുന്നു എന്നാണ് പ്രശാന്ത് ലക്ഷ്മണ്‍ പറയുന്നത്. എന്തായാലും ഇന്ത്യയുടെ പുതിയ ‘ഗോള്‍ഡ് മാന്‍’ ആയിരിക്കുകയാണ് പ്രശാന്ത്.

Exit mobile version