ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്ത് കണ്ണ് വച്ച് ശിവസേനയും ബിജെഡിയും; മോഹം വീണ്ടും ശക്തമായത് വൈഎസ്ആര്‍ കോണ്‍ഗ്രസ് പിന്മാറുമെന്ന സൂചനയ്ക്ക് പിന്നാലെ

വൈഎസ്ആര്‍ പിന്മാറുമെന്ന സൂചനയ്ക്ക് പിന്നാലെ ശിവസേനയും ബിജെഡിയും ജെഡിയുവും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്ത് കണ്ണ് വയ്ക്കുന്നുണ്ട്.

ന്യൂഡല്‍ഹി; പതിനെഴാം ലോക്‌സഭാ സ്പീക്കറായി ബിജെപി എംപി ഓം ബിര്‍ളയെ തെരഞ്ഞെടുത്തതിന് പിന്നാലെ ഡെപ്യൂട്ടി സ്പീക്കറെ തെരഞ്ഞെടുക്കാന്‍ ഒരുങ്ങി എന്‍ഡിഎ. സാധാരണ ഗതിയില്‍ ഗവണ്‍മെന്റിന്റെ ഭാഗമല്ലാത്ത പാര്‍ട്ടിക്കാകും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം നല്‍കുക.

കഴിഞ്ഞ മോഡി സര്‍ക്കാരിന്റെ കാലത്ത് എഐഎഡിഎംകെ എംപിയായിരുന്ന തമ്പി ദുരൈ ആയിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍. പിന്നീട് അത്, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സഖ്യമായി മത്സരിക്കുന്ന തരത്തിലുള്ള ബന്ധമായി.

ഇത്തരത്തില്‍, ഇത്തവണ 22 പ്രതിപക്ഷ പാര്‍ട്ടികളിലെ ഏറ്റവും വലിയ നാലാമത്തെ പാര്‍ട്ടിയായ വൈഎസ്ആര്‍ കോണ്‍ഗ്രസിന് നല്‍കിയെക്കുമെന്ന സൂചനയുണ്ടായിരുന്നു. എന്നാല്‍ ആന്ധ്രയ്ക്ക് പ്രത്യേക പദവി നല്‍കിയില്ലെങ്കില്‍ സ്ഥാനം വൈഎസ്ആര്‍ സ്വീകരിച്ചേക്കില്ല എന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്.

വൈഎസ്ആര്‍ പിന്മാറുമെന്ന സൂചനയ്ക്ക് പിന്നാലെ ശിവസേനയും ബിജെഡിയും ജെഡിയുവും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്ത് കണ്ണ് വയ്ക്കുന്നുണ്ട്.

ശിവസേന നേരത്തെ തന്നെ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ആവശ്യപ്പെട്ടിരുന്നു. ശിവസേന ശക്തമായി തന്നെ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ആവശ്യപ്പെടുമെന്നാണ് ഉദ്ധവ് താക്കറെയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ഭാവന ഗവാലിയെ നോമിനേറ്റ് ചെയ്യുമെന്നും അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

കൂടാതെ നവീന്‍ പട്‌നായിക്കിന്റെ ബിജു ജനതാദളും, ജെഡിയുവും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്ത് കണ്ണ് വച്ചിട്ടുണ്ട്.

Exit mobile version