അനധികൃത നിര്‍മ്മാണം; ചന്ദ്രബാബു നായിഡുവിന്റെ ഔദ്യോഗിക വസതിയും പൊളിച്ചു നീക്കാന്‍ ഉത്തരവ്

ചന്ദ്രബാബു നായിഡുവിന്റെ ഔദ്യോഗിക വസതി അനധികൃത നിര്‍മ്മാണമെന്നും കൃഷ്ണാ നദീ തീരത്തെ എല്ലാ അനധികൃത കെട്ടിടങ്ങളും പൊളിക്കുമെന്നും ആര്‍ക്കും ഇളവുണ്ടാകില്ലെന്നും ജഗന്‍ മോഹന്‍ റെഡ്ഡി വ്യക്തമാക്കി.

ഹൈദരബാദ്: ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ ചന്ദ്രബാബു നായിഡുവിന്റെ പ്രജാവേദികെ ഓഫീസ് കെട്ടിടം പൊളിച്ചു നീക്കാന്‍ ഉത്തരവിട്ടതിന് പിന്നാലെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയും പൊളിക്കുമെന്ന് മുഖ്യമന്ത്രി ജഗമോഹന്‍ റെഡ്ഡി.

ചന്ദ്രബാബു നായിഡുവിന്റെ ഔദ്യോഗിക വസതി അനധികൃത നിര്‍മ്മാണമെന്നും കൃഷ്ണാ നദീ തീരത്തെ എല്ലാ അനധികൃത കെട്ടിടങ്ങളും പൊളിക്കുമെന്നും ആര്‍ക്കും ഇളവുണ്ടാകില്ലെന്നും ജഗന്‍ മോഹന്‍ റെഡ്ഡി വ്യക്തമാക്കി.

നായിഡുവിന്റെ വീടിനോട് ചേര്‍ന്നുള്ള പ്രജാവേദികെ ഓഫീസ് കെട്ടിടം പൊളിക്കാന്‍ ഇന്നലെയായിരുന്നു ഉത്തരവിട്ടത്. അമരാവതിയിലെ ഔദ്യോഗിക വസതിയോട് ചേര്‍ന്നായിരുന്നു നായിഡു പ്രജാ വേദികെ എന്ന കെട്ടിടം നിര്‍മ്മിച്ചത്. എന്നാല്‍ ജഗന്‍ മോഹന്‍ റെഡ്ഡി പ്രതികാര രാഷ്ട്രീയം കളിക്കുകയാണെന്ന് ടിഡിപി നേതാക്കള്‍ കുറ്റപ്പെടുത്തി.

Exit mobile version