വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ബിഎസ്പി ഒറ്റയ്ക്ക് മത്സരിക്കും; എസ്പിയുമായി സഖ്യത്തിനില്ല; മായാവതി

'പാര്‍ട്ടി പ്രവര്‍ത്തകരുടെ താത്പര്യ പ്രകാരം വരും തെരഞ്ഞെടുപ്പുകളില്‍ ബിഎസ്പി ഒറ്റയ്ക്ക് മത്സരിക്കും- മായാവതി ട്വീറ്റ് ചെയ്തു

ന്യൂഡല്‍ഹി; വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ബിഎസ്പി ആരുമായും സഖ്യത്തിന് ഇല്ലെന്നും ഒറ്റയ്ക്ക് മത്സരിക്കുമെന്നും ബിഎസ്പി അധ്യക്ഷ മായാവതി. ട്വിറ്ററിലൂടെയായിരുന്നു മായാവതി ഇക്കാര്യം വ്യക്തമാക്കിയത്.

‘പാര്‍ട്ടി പ്രവര്‍ത്തകരുടെ താത്പര്യ പ്രകാരം വരും തെരഞ്ഞെടുപ്പുകളില്‍ ബിഎസ്പി ഒറ്റയ്ക്ക് മത്സരിക്കും- മായാവതി ട്വീറ്റ് ചെയ്തു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എസ്പി-ബിഎസ്പി സഖ്യം തിരിച്ചടി നേരിട്ടതിന് പിന്നാലെ സഖ്യം പിരിഞ്ഞിരുന്നു.

സഖ്യം പിരിഞ്ഞതിന് പിന്നാലെ എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവിനെതിരെ രൂക്ഷ വിമര്‍ശനമാണ് മായാവതി ഉന്നയിച്ചത്. അഖിലേഷ് മുസ്ലീം വിരുദ്ധനാണെന്ന് ആരോപിച്ച മായാവതി, സാമുദായിക ധ്രുവീകരണത്തിനു വഴിവെക്കുമെന്നതിനാല്‍ മുസ്ലീങ്ങള്‍ക്ക് സീറ്റു നല്‍കരുതെന്ന് അഖിലേഷ് തന്നോട് പറഞ്ഞെന്നും മായാവതി ആരോപിച്ചു.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ ബിഎസ്പി- എസ്പി-രാഷ്ട്രീയ ലോക് ദള്‍ സഖ്യമായിട്ടാണ് ബിജെപിക്ക് എതിരെ മത്സരിച്ചത്. എന്നാല്‍ കനത്ത പരാജയമാണ് സഖ്യം നേരിട്ടത്. സഖ്യം 15 സീറ്റ് മാത്രം നേടിയപ്പോള്‍ ബിജെപി 62 സീറ്റ് നേടിയിരുന്നു.

Exit mobile version