ജമ്മുകാശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; സുരക്ഷസേന രണ്ട് ഭീകരരെ വധിച്ചു

മണിക്കൂറുകളോളം നീണ്ട് നിന്ന് വെടിവെപ്പില്‍ രണ്ട് ഭീകരരെ സേന വധിച്ചു. സംഭവ സ്ഥലത്ത് ഭീകരര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്

ജമ്മു; ജമ്മു കാശ്മീരിലെ ഷോപ്പിയാനില്‍ സുരക്ഷസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ വധിച്ചു. ദക്ഷിണകാശ്മീരിലെ ദരംദോറ കീഗം മേഖലയില്‍ ഇന്ന് പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായിരുന്നത്.

സുരക്ഷസേനയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് തിരച്ചിലിനെത്തിയ സൈന്യത്തിനു നേരെ ഭീകരര്‍ ആദ്യം വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് സുരക്ഷസേന തിരിച്ച് വെടിവെപ്പ് നടത്തുകയായിരുന്നു. മണിക്കൂറുകളോളം നീണ്ട് നിന്ന് വെടിവെപ്പില്‍ രണ്ട് ഭീകരരെ സേന വധിച്ചു. സംഭവ സ്ഥലത്ത് ഭീകരര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

Exit mobile version