യോഗാദിനത്തില്‍ അമിത് ഷാ പങ്കെടുത്ത പരിപാടിയില്‍ യോഗമാറ്റിന് വേണ്ടി അടിപിടി; വീഡിയോ വൈറല്‍

യോഗദിനാചരണത്തിന്റെ ഭാഗമായി ഹരിയാനയിലെ റോത്തക്കില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് യോഗാമാറ്റിന് വേണ്ടി അടിപിടി നടന്നത്

ന്യൂഡല്‍ഹി: അന്താരാഷ്ട്ര യോഗദിനത്തിന്റെ ഭാഗമായി ഇന്ത്യയിലും വിപുലമായ പരിപാടികളാണ് നടന്നത്. ഇതിനിടെ ഹരിയാനയില്‍ സംഘടിപ്പിച്ച പരിപാടിയുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്. കേന്ദ്രമന്ത്രി അമിത് ഷായും ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാറും പങ്കെടുത്ത പരിപാടിയില്‍ യോഗാഭ്യാസത്തിന് ഉപയോഗിക്കുന്ന യോഗമാറ്റിന് (പായ)വേണ്ടി ചിലര്‍ പിടിയും വലിയും നടത്തുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്.

യോഗദിനാചരണത്തിന്റെ ഭാഗമായി ഹരിയാനയിലെ റോത്തക്കില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് യോഗാമാറ്റിന് വേണ്ടി അടിപിടി നടന്നത്. വാക്‌പോരും കയ്യാങ്കളിയുടെ വക്കോളമെത്തുന്ന അന്തരീക്ഷവും ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം. ഇവരെ അനുനയിപ്പിക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നുണ്ടെങ്കിലും നടന്നില്ല. എന്തായാലും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

Exit mobile version