ജാലവിദ്യ അവതരിപ്പിക്കുന്നതിനിടെ നദിയില്‍ കാണാതായ മാന്ത്രികന്റെ മൃതദേഹം കണ്ടെത്തി

100 വര്‍ഷം മുമ്പ് ഹാരി ഹൗഡിനി പ്രസിദ്ധമാക്കിയ ''കാണാതാകല്‍'' വിദ്യ അനുകരിക്കവെയാണു ലാഹിരി അപകടത്തില്‍പ്പെട്ടത്. ആറ് പൂട്ടുകളാല്‍ ബന്ധിച്ചാണ് ലാഹിരി നദിയിലേക്കിറങ്ങിയത്

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ഹൂബ്ലിയില്‍ ഇരുമ്പ് ചങ്ങലയില്‍ കൈകള്‍ ബന്ധിച്ച് നദിയിലേക്ക് ഇറങ്ങി മാജിക് അവതരിപ്പിക്കുന്നതിനിടെ കാണാതായ മാന്ത്രികന്റെ മൃതദേഹം കണ്ടെത്തി. മാന്‍ഡ്രേക്ക് എന്നറിയപ്പെടുന്ന ചഞ്ചല്‍ ലാഹിരി(41) എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്.

മാജിക് വിദ്യ കാണിക്കുന്നതിനിടെ ഞായറാഴ്ചയാണ് ഹൂഗ്ലി നദിയില്‍ ഇയാളെ കാണാതായത്. കുടുംബാംഗങ്ങളും മാധ്യമങ്ങളും പോലീസുകാരും നോക്കി നില്‍ക്കെയാണ് ഇയാള്‍ ക്രെയിന്‍ വഴി നദിയിലേക്ക് ഇറങ്ങിയത്.

100 വര്‍ഷം മുമ്പ് ഹാരി ഹൗഡിനി പ്രസിദ്ധമാക്കിയ ”കാണാതാകല്‍” വിദ്യ അനുകരിക്കവെയാണു ലാഹിരി അപകടത്തില്‍പ്പെട്ടത്. ആറ് പൂട്ടുകളാല്‍ ബന്ധിച്ചാണ് ലാഹിരി നദിയിലേക്കിറങ്ങിയത്. മാന്ത്രികന്‍ ഉടന്‍ വെള്ളത്തില്‍ നിന്ന് പൊങ്ങിവരും എന്ന് കരുതി കാണികള്‍ ഏറെ നേരം പ്രതീക്ഷിച്ചിരുന്നു.

എന്നാല്‍ വെള്ളത്തില്‍ നിന്ന് കാണാതായതോടെ അധികൃതര്‍ തിരച്ചില്‍ ആരംഭിച്ചു. 2013ല്‍ ഇതേപ്രകടനം വിജയകരമായി പൂര്‍ത്തിയാക്കിയ ആളാണ് ലാഹിരി.

Exit mobile version