അഭിനന്ദനെ പരിഹസിച്ച് പരസ്യമുണ്ടാക്കിയത് വെറുതെയായി! പരാജയത്തില്‍ പൊട്ടിക്കരഞ്ഞ് പാകിസ്താന്‍ ക്രിക്കറ്റ് പ്രേമികള്‍

മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡ് സ്റ്റേഡിയത്തില്‍ കളി കാണാന്‍ എത്തിയവരില്‍ ഭൂരിഭാഗവും ഇന്ത്യക്കാരായിരുന്നു. പാകിസ്താനില്‍ നിന്ന് 18 ശതമാനം പേരാണ് കളി കാണാന്‍ എത്തിയിരുന്നത്.

ന്യൂഡല്‍ഹി; അഭിനന്ദനെ പരിഹസിച്ച് പരസ്യമുണ്ടാക്കിയ പാകിസ്താനെ തകര്‍ത്തെറിഞ്ഞിരിക്കുകയാണ് ഇന്ത്യയുടെ ചുണക്കുട്ടികള്‍. കഴിഞ്ഞ ദിവസം പാകിസ്താന്‍ മാധ്യമങ്ങള്‍ ലോകകപ്പിന്റെ പേരില്‍ കാട്ടികൂട്ടിയത് നാം എല്ലാവരും കണ്ടതാണ്.

മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡ് സ്റ്റേഡിയത്തില്‍ കളി കാണാന്‍ എത്തിയവരില്‍ ഭൂരിഭാഗവും ഇന്ത്യക്കാരായിരുന്നു. പാകിസ്താനില്‍ നിന്ന് 18 ശതമാനം പേരാണ് കളി കാണാന്‍ എത്തിയിരുന്നത്. ഇവരില്‍ പലരും കളി കഴിഞ്ഞ് മാധ്യമങ്ങളോട് പ്രതികരിച്ചത് പൊട്ടിക്കരഞ്ഞാണ്. പിന്നീട് സോഷ്യല്‍ മീഡിയ ഈ ചിത്രങ്ങള്‍ അങ്ങ് ഏറ്റെടുത്തു. മാഞ്ചസ്റ്ററില്‍ ഒഴുകിയത് മഴ വെള്ളമല്ലെന്നും പാക് ക്രിക്കറ്റ് പ്രേമികളുടെ കണ്ണീരാണെന്നും ചിലര്‍ അതിന് കമന്റും നല്‍കി.

പുല്‍വാമ ഭീകരാക്രമണത്തിനു ശേഷം നടന്ന മത്സരം എന്ന നിലയില്‍ കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ പാക് ബന്ധം മത്സരം ഇരു രാജ്യങ്ങളിലെയും ക്രിക്കറ്റ് പ്രേമികള്‍ക്ക് ഏറെ നിര്‍ണ്ണായകമായി. മാത്രമല്ല ദിവസങ്ങള്‍ക്ക് മുന്‍പാണ് പാകിസ്താനിലെ ജാസ് ടിവി വേള്‍ഡ് കപ്പ് പരസ്യം എന്ന നിലയില്‍ ഇന്ത്യയുടെ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ പരിഹസിക്കുന്ന വീഡിയോയും പുറത്ത് വിട്ടത് . ഇതോടെ വീറും ,വാശിയും ഇരട്ടിയായി.ഒടുവില്‍ കഴിഞ്ഞ ദിവസം രാത്രി ഒന്നുകൂടി ഉറപ്പിച്ചു , ടീം ഇന്ത്യയെ വെല്ലാന്‍ ആയിട്ടില്ല പാകിസ്താന്‍ എന്ന്.

ഇന്ത്യയുടെ വിജയത്തിനൊപ്പം തന്നെ പാക് ക്രിക്കറ്റ് ആരാധകരുടെ വിഷമവും പാക് മാധ്യമങ്ങള്‍ തന്നെ ചിത്രങ്ങളോടെ ട്വിറ്ററില്‍ പങ്കു വച്ചിട്ടുണ്ട്. മാത്രമല്ല ഇന്ത്യന്‍ ആരാധകര്‍ തങ്ങളെ കണക്കിനു പരിഹസിക്കുന്ന വിവരവും വാര്‍ത്തയായി നല്‍കിയിട്ടുണ്ട്.

Exit mobile version