വായു വീണ്ടും ശക്തിപ്രാപിച്ച് ഗുജറാത്ത് തീരത്തേക്ക് എത്തുമെന്ന് മുന്നറിയിപ്പ്

അടുത്ത 24 മണിക്കൂറിനുള്ളില്‍ വായൂ ഗുജറാത്ത് തീരം തൊടുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി

അഹമ്മദാബാദ്: അറബിക്കടലില്‍ രൂപം കൊണ്ട ‘വായു’ ചുഴലിക്കാറ്റ് വീണ്ടും ശക്തിപ്രാപിച്ച് ഗുജറാത്ത് തീരത്തേക്ക് എത്തുമെന്ന് മുന്നറിയിപ്പ്. അടുത്ത 24 മണിക്കൂറിനുള്ളില്‍ വായൂ ഗുജറാത്ത് തീരം തൊടുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി.

ഗുജറാത്ത് തീരത്ത് ഇന്ന് അര്‍ധരാത്രിയോടെ എത്തുമെന്നാണ് മുന്നറിയിപ്പ്. ചുഴലിക്കാറ്റിന്റെ ഫലമായി വടക്കന്‍ ഗുജറാത്ത്, സൗരാഷ്ട്ര കച്ച് മേഖലകളില്‍ ഇന്നും നാളെയും കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്.

അതേസമയം നേരത്തെ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഗുജറാത്തില്‍ മൂന്നുലക്ഷം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. സംസ്ഥാനത്ത് വ്യോമ,തീവണ്ടി ഗതാഗതത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

തീര സംരക്ഷണ സേന, കരസേന, നാവിക സേന, ദുരന്ത നിവാരണ സേന എന്നിവയുടെ വലിയൊരു സംഘത്തെയും സംസ്ഥാനത്ത് വിന്യസിച്ചിരുന്നു.

Exit mobile version