വായു ചുഴലിക്കാറ്റില്‍ നാവികസനേ രക്ഷപ്പെടുത്തിയ ഗര്‍ഭിണി കുഞ്ഞിന് ജന്മം നല്‍കി; അവന്‍ വളരും ‘വായു’ ആയി!

വായു ചുഴലിക്കാറ്റിനിടയില്‍ നിന്ന് നാവികസേന രക്ഷപ്പെടുത്തിയ ഗര്‍ഭിണിയായ യുവതിയാണ് കുഞ്ഞിന് ജന്മം നല്‍കിയത്.

അഹമ്മദാബാദ്: കഴിഞ്ഞ ദിവസമാണ് ഏവരെയും ആശങ്കയിലാഴ്ത്തി വായു ചുഴലിക്കാറ്റ് എത്തിയത്. ഗുജറാത്ത് തീരത്തേയ്ക്കാണ് ആഞ്ഞ് വീശി നാശം വിതയ്ക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായത്. എന്നാല്‍ എല്ലാ ആശങ്കയും ഒഴിഞ്ഞ് ഇന്നലെ വായു തീരത്ത് നിന്ന് മാറി. എന്നാല്‍ ചിലയിടങ്ങളില്‍ നാശം വിതച്ചിട്ടുണ്ട്. വായു ചുഴലിക്കാറ്റില്‍ നിന്നും രക്ഷപ്പെട്ട യുവതി കുഞ്ഞിന് ജന്മം നല്‍കിയതാണ് വാര്‍ത്തയില്‍ ഇടംപിടിക്കുന്നത്.

വായു ചുഴലിക്കാറ്റിനിടയില്‍ നിന്ന് നാവികസേന രക്ഷപ്പെടുത്തിയ ഗര്‍ഭിണിയായ യുവതിയാണ് കുഞ്ഞിന് ജന്മം നല്‍കിയത്. ആ കുഞ്ഞ് ഇനി വായുവായി വളരും. കുടുംബം ആ കുഞ്ഞിന് വായു എന്ന പേര് നല്‍കുമെന്ന് അറിയിച്ചു. കഴിഞ്ഞദിവസം കനത്ത മഴയും ചുഴലിക്കാറ്റും ശക്തമായ ഗുജറാത്ത് തീരങ്ങളില്‍ കുടുങ്ങിക്കിടന്നവരെ നാവികസേന രക്ഷപ്പെടുത്തിയിരുന്നു.

ദുരന്തനിവാരണ സേനയാണ് പൂര്‍ണ്ണഗര്‍ഭിണിയായ യുവതിയെ ആശുപത്രിയില്‍ എത്തിച്ചത്. ഗുജറാത്തിന്റെ തീരങ്ങളില്‍ വായു ചുഴലിക്കാറ്റ് കനത്ത നാശനഷ്ടങ്ങളാണ് വരുത്തിവെച്ചത്. ഇതിനെത്തുടര്‍ന്ന് നിരവധി ആളുകളെ കടലോര പ്രദേശങ്ങളില്‍ നിന്ന് മാറ്റിപ്പാര്‍പ്പിച്ചു.

Exit mobile version