തിരമാലകളില്‍ അകപ്പെട്ട് കാര്‍; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് യാത്രകാരന്‍, വൈറലായി വീഡിയോ

കാറില്‍ നിന്ന് യാത്രക്കാരന്‍ ഇറങ്ങി ഓടുന്നത് കണ്ട ചിലയാളുകള്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഓടിയെത്തുന്നതും ദൃശ്യങ്ങളില്‍ കാണാം

മുംബൈ: മഹാരാഷ്ട്രയിലെ വിരാര്‍ നഗര്‍ ബീച്ചില്‍ തിരമാലയിലകപ്പെട്ട കാറില്‍ നിന്ന് രക്ഷപ്പെട്ട് ഓടുന്ന യാത്രക്കാന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. കടല്‍തീരത്ത് കൂടി കാര്‍ ഓടിച്ചു പോകുന്നതിനിടെ കാറിന്റെ ടയര്‍ മണ്ണില്‍ പൂണ്ടുപോയി.

കരയിലേക്ക് കാര്‍ ഓടിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. അതിനിടയില്‍ ഭാമന്‍ തീരമലയിലകപ്പെട്ട് കാര്‍ കടലിലേക്ക് ഒലിച്ച് പോകുന്നതിനിടെ കാറിന്റെ ഡോര്‍ തുറന്ന് കരയിലേക്ക് ഓടിരക്ഷപ്പെടുന്ന യാത്രക്കാരനെയും വീഡിയോയില്‍ കാണാം.

കാറില്‍ നിന്ന് യാത്രക്കാരന്‍ ഇറങ്ങി ഓടുന്നത് കണ്ട ചിലയാളുകള്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഓടിയെത്തുന്നതും ദൃശ്യങ്ങളില്‍ കാണാം. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്ന് പാല്‍ഘണ്ഡ് പോലീസ് വ്യക്തമാക്കി.

Exit mobile version