രാജ്യത്ത് ഇന്ധനവിലയില്‍ നേരിയ കുറവ് ; ഒരാഴ്ചക്കിടെ കുറഞ്ഞത് അഞ്ച് രൂപയിലധികം

രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വില കുറഞ്ഞതാണ് പെട്രോള്‍, ഡീസല്‍ വില കുറയാന്‍ കാരണം.

കൊച്ചി: രാജ്യത്ത് ഇന്ധനവിലയില്‍ നേരിയ കുറവ്. പെട്രോളിന് പതിനഞ്ചു പൈസയും ഡീസലിന് പതിനഞ്ചു പൈസയുടെയും കുറവുണ്ടായി. ഇതോടെ സംസ്ഥാനത്ത് പെട്രോള്‍ വില ലിറ്ററിന് എണ്‍പതു രൂപയില്‍ എത്തി.

കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില എണ്‍പതു രൂപയാണ്. ഡീസല്‍ ലിറ്ററിന് 76.51 രൂപയും. കഴിഞ്ഞ മൂന്നാഴ്ചയായിട്ട് രാജ്യത്ത് ഇന്ധന വില കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഒരു ലിറ്റര്‍ പെട്രോളിന് അഞ്ചു രൂപയിലേറേയാണ് കുറവുണ്ടായത്.

രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വില കുറഞ്ഞതാണ് പെട്രോള്‍, ഡീസല്‍ വില കുറയാന്‍ കാരണം.

ഇറാനെതിരേയുള്ള അമേരിക്കയുടെ ഉപരോധം മൂലം എണ്ണവില ഉയരുമെന്നായിരുന്നു കണക്കു കൂട്ടല്‍ എങ്കിലും എണ്ണ വില കുറയുകയായിരുന്നു, സൗദി, റഷ്യ, അമേരിക്ക എന്നി രാജ്യങ്ങള്‍ എണ്ണയുല്പ്പാദനം വര്‍ധിപ്പിച്ചതാണ് എണ്ണവില കുറയാന്‍ കാരണം.

Exit mobile version